ഡീ-കോഡ് ടി.പി.എൽ 5: ടീം ദോസ്തി ചാമ്പ്യൻസ്
text_fieldsഡീ-കോഡ് തെക്കേപ്പുറം പ്രീമിയർ ലീഗ് സീസൺ-5ൽ ചാമ്പ്യന്മാരായ ടീം ദോസ്തി അംഗങ്ങൾ
ഷാർജ: ഡീ-കോഡ് തെക്കേപ്പുറം പ്രീമിയർ ലീഗ് സീസൺ-5ൽ ടീം ദോസ്തി ചാമ്പ്യന്മാരായി. ഷാർജയിൽ നടന്ന ടൂർണമെന്റിലെ ഫൈനലിൽ അവർ ക്നൈറ്റ് ക്ലബിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.
സൺഡേ സി.സി, ടീം സാറ്റർഡേ, ടീം ടാഗ്, സുജായീസ് എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകൾ. ടീം ദോസ്തിയിലെ നിഷാദ് എസ്.പി ടൂർണമെന്റിലെ മികച്ച ബൗളറായും സണ്‍ഡേ സി.സിയിലെ ഇംതിയാസ് ജംഷി മികച്ച വിക്കറ്റ് കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ക്നൈറ്റ് ക്ലബിലെ ബാസി മികച്ച ബാറ്ററും ടൂർണമെന്റിലെ ഏറ്റവും വിലപ്പെട്ട കളിക്കാരനുമായി. ടൂർണമെന്റിൽ തെക്കേപ്പുറം കമ്യൂണിറ്റിയിലെ കുടുംബങ്ങളും കുട്ടികളും പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

