Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​നോ​ദ​സ​ഞ്ചാ​ര...

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മി​ക​വ്​; ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മോ​ദ​നം

text_fields
bookmark_border
വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ മി​ക​വ്​; ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മോ​ദ​നം
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ച്ച 13 ഇ​ന്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ളെ അ​നു​മോ​ദി​ച്ച്​ അ​ബൂ​ദ​ബി സാം​സ്കാ​രി​ക, വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ്​ (ഡി.​സി.​ടി). ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലു​മാ​യി പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് ഇ​ന്ത്യ​യി​ലെ​ ടൂ​റി​സം പ​ങ്കാ​ളി​ക​ളെ ഡി.​സി.​ടി അ​നു​മോ​ദി​ച്ച​ത്. അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​നം കൈ​വ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്​.

ഒ​ബ്​​റോ​യി ന്യൂ​ഡ​ല്‍ഹി, സെ​ന്‍റ്​ റെ​ഗി​സ് മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ളി​ൽ ഡി.​സി.​ടി​യി​ലെ ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ സാ​ലി​ഹ് മു​ഹ​മ്മ​ദ് അ​ല്‍ ഗ​സി​രി, ഡി.​സി.​ടി​യി​ലെ അ​ന്താ​രാ​ഷ്ട്ര പ്ര​വ​ര്‍ത്ത​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്ല യൂ​സു​ഫ് തു​ട​ങ്ങി​യ​വ​ര്‍ അ​ട​ക്ക​മു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്.

അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ മു​ന്‍നി​ര വ്യാ​പാ​ര പ​ങ്കാ​ളി​ക​ളും ട്രാ​വ​ല്‍ ഏ​ജ​ൻ​സി​ക​ളും അ​ട​ക്ക​മു​ള്ള​യി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പേ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ബൂ​ദ​ബി​യും ഇ​ന്ത്യ​യും ചേ​ര്‍ന്ന് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ക്കു പി​ന്നി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത പ​ങ്കാ​ളി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് ഇ​തെ​ന്ന്​ അ​ബ്ദു​ല്ല യൂ​സു​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiaDCTu.a.e
Next Story