Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യാന്തര അംഗീകാരം...

രാജ്യാന്തര അംഗീകാരം സ്വന്തമാക്കി ഡി.സി.ടി അബൂദബി

text_fields
bookmark_border
രാജ്യാന്തര അംഗീകാരം സ്വന്തമാക്കി   ഡി.സി.ടി അബൂദബി
cancel

അബൂദബി: ആഗോള പ്രശസ്തമായ ഗ്ലോബല്‍ ഇന്നൊവേഷന്‍ മാനേജ്മെന്‍റ്​ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (ജി.ഐ.എം.ഐ) രാജ്യാന്തര അംഗീകാരങ്ങള്‍ സ്വന്തമാക്കി അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് (ഡി.സി.ടി അബൂദബി). ജി.ഐ.എം.ഐയുടെ ലെവല്‍ 3 ഇന്നൊവേഷന്‍ അംഗീകാരവും ലെവല്‍ 2 ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് അംഗീകാരവും ഒരുമിച്ച് നേടുന്ന ജി.സി.സിയിലെ ആദ്യ ടൂറിസം ബോര്‍ഡായി ഡി.സി.ടി അബൂദബി മാറി.

നവീകരണത്തിലും തന്ത്രപരമായ ഭാവി കാഴ്ചപ്പാടിലും ഡി.സി.ടി അബൂദബി പുലര്‍ത്തുന്ന ഉറച്ച പ്രതിബദ്ധതയുടെയും നേതൃപാടവത്തിന്റെയും തെളിവാണ് ഈ നേട്ടമെന്ന് സ്ട്രാറ്റജിക് അഫയേഴ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അലി ഉബൈദ് അല്‍ ഫസാരി വ്യക്തമാക്കി. എമിറേറ്റിന്റെ സാംസ്‌കാരിക, വിനോദസഞ്ചാര മേഖലകളുടെ സുസ്ഥിര വളര്‍ച്ചക്ക്​ ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiCulturedct
News Summary - രാജ്യാന്തര അംഗീകാരം സ്വന്തമാക്കി ഡി.സി.ടി അബൂദബി
Next Story