ഡാസിൽ ഷൂസിന്റെ മെഗാ ഔട്ട്ലറ്റ് ബർദുബൈയിൽ തുറക്കും
text_fieldsഡാസിൽ ഷൂസിന്റെ മെഗാ ഔട്ട്ലറ്റ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ.പി. ഫൈസൽ സംസാരിക്കുന്നു
ദുബൈ: ഷൂസ്, ലെതർ ഉൽപന്നങ്ങൾ, ട്രാവൽ ഗുഡ്സ് എന്നിവയുടെ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിപുല ശേഖരം ഒരുക്കി ഡാസിൽ ഷൂസ് ആൻഡ് ബാഗ്സിന്റെ മൾട്ടി ബ്രാൻഡ് ഷോറൂം ശനിയാഴ്ച ബർദുബൈയിലെ മീന ബസാറിൽ പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ കെ.പി. ഫൈസൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാദരക്ഷ വ്യാപാരരംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഡാസിൽ ഗ്രൂപ്പിന് കേരളത്തിലും ഔട്ട്ലറ്റുകളുണ്ട്.
ഷൂസ്, പാരമ്പര്യ പാദരക്ഷകൾ, വിവാഹത്തിനും പാർട്ടികൾക്കുമുള്ള പ്രത്യേക കലക്ഷനുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പാദരക്ഷകൾ, ലേഡീസ് ബാഗുകൾ ഉൾപ്പെടെയുള്ള ലെതർ ഉൽപന്നങ്ങൾ, വാലറ്റ്സ്, ബെൽറ്റ്സ്, ഗുണനിലവാരമുള്ള ട്രോളികൾ ഉൾപ്പെടെ മുൻനിര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് ഔട്ട്ലറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ രാജ്യക്കാരുടെയും പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ച പാദരക്ഷകളും ലെതർ ഉൽപന്നങ്ങളും വിലക്കുറവിലും ഗുണമേന്മയിലും ലഭ്യമാക്കുക എന്നതാണ് പുതിയ ഔട്ട്ലറ്റ് നൽകുന്ന വാഗ്ദാനം.
സ്കെച്ചേഴ്സ്, അഡിഡാസ്, ലെവിറ്റോ, ഡോക് ആൻഡ് മാർക്ക്, വൈൽഡ് ക്രാഫ്റ്റ്, വുഡ്ലാൻഡ്, പുമാ, നൈക്ക്, ക്രോക്സ്, റീബോക്ക്, യു.എസ് പോളോ, അമേരിക്കൻ ടൂറിസ്റ്റർ തുടങ്ങി നിരവധി രാജ്യാന്തര ബ്രാൻഡുകളുടെ വിവിധ മോഡലുകൾ ഇവിടെ ലഭ്യമാണ്. രാവിലെ 10 മുതൽ രാത്രി 11 വരെയായിരിക്കും ഔട്ട്ലറ്റ് പ്രവർത്തിക്കുക.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസാവസാനംവരെ പ്രത്യേക വിലക്കുറവുകളും സമ്മാനക്കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ.പി. ഫൈസൽ, സെയിൽസ് മാനേജർ മഹമൂദ് ചന്ദനംകണ്ടി, ഫിനാൻസ് മാനേജർ വി.കെ. മുഹമ്മദ് മുഫാസ്, ഫ്ലോർ മാനേജർ മുഹമ്മദ് ഷഫീഖ് എന്നിവർ പങ്കെടുത്തു.

