ഡേവിസ് തെക്കേക്കര നിര്യാതനായി
text_fieldsഅബൂദബി: തൃശൂർ മൂരിയാട് പഞ്ചായത്ത് മുൻ അംഗവും ഇടതുപക്ഷ പ്രവർത്തകനുമായ ഡേവിസ് തെക്കേക്കര (47) യു.എ.ഇയിൽ നിര്യാതനായി. അബൂദബിയിൽ നിന്ന് മുന്നൂറോളം കിലോമീറ്റർ അകലെ റുവൈസ് അഡ്മ ഒപ്കൊ എന്ന ഓയിൽ കമ്പനിയുടെ റിഗ്ഗിൽ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്തുവന്നിരുന്ന ഡേവിസ് വെള്ളിയാഴ്ച താമസസ്ഥലത്ത് ഉറങ്ങവെയാണ് മരണം സംഭവിച്ചത്. തൃശൂർ മൂരിയാട് ആനന്തപുരം തെക്കേക്കര അന്തോണിയുടേയും സലീനയുടേയും മകനാണ്. ഭാര്യ: ലുലു. മക്കൾ: ഡെലിൻ, ഡെൽവിൻ.
മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് ആനന്തപുരം ചെറുപുഷ്പം കൊച്ചുേത്രസ്യാ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. 20 വർഷം മുമ്പ് അബൂദബിയിലെത്തിയ ഡേവിസ് അഞ്ച് വർഷം മുമ്പാണ് അഡ്മ ഒപ്കൊ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഇദ്ദേഹം മരണശേഷം ശരീരത്തിലെ ഉപയോഗയോഗ്യമായ അവയവങ്ങളെല്ലാം ദാനം ചെയ്യാൻ തയ്യാറാണെന്ന് ഇൗയിടെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
