ഷാര്‍ജ പൈതൃകാഘോഷങ്ങള്‍ക്ക് മികച്ച പ്രതികരണം
text_fieldsഷാര്‍ജ: 15ാമത് ഷാര്‍ജ പൈതൃകാഘോഷങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തം. മേളയുടെ ആദ്യവാരത്തില്‍ ഒന്നേകാല്‍ ലക്ഷം സന്ദര്‍ശകരാണ് എത്തിയത്. സര്‍വകാല റെക്കോഡാണിത്. ആധുനികതയുടെ ഇരമ്പലുകള്‍ക്കിടയില്‍ പുരാതന ലോകം സൃഷ്ടിച്ചാണ് പൈതൃകാഘോഷങ്ങള്‍ വിസ്മയ കാഴ്ച്ചകള്‍ ഒരുക്കുന്നത്. 31 രാജ്യങ്ങളുടെ പുരാതന കാഴ്ച്ചകളും നാടോടി കലകളും കരകൗശല വിദ്യകളും സംഗീതങ്ങളും നൃത്തങ്ങളും ഒന്നിച്ച് മേളിക്കുന്ന അസുലഭ കാഴ്ച്ചകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
കേരളീയ ഗ്രാമങ്ങളില്‍ നിന്ന് പോലും കുറ്റിയറ്റ് പോകുന്ന പല കരകൗശല വിദ്യകളും ഇവിടെ കാണാം. വല, കൊട്ട, വട്ടി, ചട്ടി, മാല തുടങ്ങിയവ യന്ത്രങ്ങളുടെ യാതൊരു വിധ സഹായവുമില്ലാതെ ഒരുക്കുന്നത് നേരിട്ട് കണ്ടറിയാം. പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ തീര്‍ക്കുന്ന മാസ്മരിക സംഗീതം ആസ്വദിക്കാം,
നൃത്തങ്ങള്‍ കാണാം. നാടന്‍ പാട്ട് കേള്‍ക്കാം. രാസപദാര്‍ഥങ്ങള്‍ കലരാത്ത പരമ്പരാഗത ഭക്ഷണങ്ങള്‍ രുചിക്കാം. കാര്‍ഷിക-ക്ഷീര മേഖലകളെ അടുത്തറിയാം. ഈന്തപ്പനയോല കൊണ്ട് മെടഞ്ഞുണ്ടാക്കുന്ന വിവിധ ഉത്പന്നങ്ങള്‍ വാങ്ങാം. ഓരോദിവസവും വ്യത്യസ്തമായ പരിപാടികളാണ് അരങ്ങേറുന്നത്. അത് കൊണ്ട് തന്നെ ആവര്‍ത്തന വിരസത അനുഭവപ്പെടുന്നില്ല.
22 വരെ നീളുന്ന പൈതൃക ആഘോഷങ്ങളില്‍ മൂന്ന് ലക്ഷം സന്ദര്‍ശകരത്തെുമെന്നാണ് കണക്കാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
