ഷാർജ ഈത്തപ്പഴോത്സവം ഇന്നു തുടങ്ങും
text_fieldsഷാർജ: റമദാനോടനുബന്ധിച്ച് ഷാർജ ഒരുക്കുന്ന ഈത്തപ്പഴോത്സവത്തിന് ബുധനാഴ്ച അൽ താവൂനിലെ എക്സ്പോസെൻററിൽ തുടക്കമാകും. നാലുനാൾ നീളുന്ന ഉത്സവം ഉച്ചക്ക് 2.00 മുതൽ രാത്രി 10വരെയാണ് നടക്കുക. റമദാന് മുമ്പ് മേള ഒരുക്കിയതിെൻറ പ്രധാന ലക്ഷ്യം മൊത്തമായും അല്ലാതെയും ഈത്തപ്പഴം വാങ്ങുന്നവർക്ക് പിന്തുണ നൽകുവാനാണെന്ന് ഉത്സവത്തിന് ചുക്കാൻ പിടിക്കുന്ന ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ പറഞ്ഞു. യു.എ.ഇക്ക് പുറമെ, സൗദി, ജോർഡൻ, ഫലസ്തീൻ, ഈജിപ്ത്, അൾജിരിയ, ഒമാൻ, തൂനീസ് തുടങ്ങി 12 രാജ്യങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.
യൂട്യൂബിൽ പത്തുലക്ഷത്തിലധികം സന്ദർശകരുള്ള പ്രശസ്ത ജോർഡൻ ഷെഫ് മനാൽ അൽ ആലം ഉൾപ്പെടെയുള്ള ഷെഫുമാർ ഈത്തപ്പഴ വിഭവങ്ങളുടെ രുചിപകരുവാൻ തത്സമയ പാചകവുമായെത്തും. കുടുംബങ്ങൾക്കായി പാചകം ഉൾപ്പെടെയുള്ള പ്രത്യേക മത്സരങ്ങൾ നടക്കും. യു.എ.ഇയിൽ നിന്ന് 45 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. അഞ്ച് ദിർഹമാണ് പ്രവേശന നിരക്ക്. എന്നാൽ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമാണ്. സന്ദർശകർക്ക് വാഹന പാർക്കിങ് സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
