Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈത്തപ്പഴ വിളവെടുപ്പ്...

ഈത്തപ്പഴ വിളവെടുപ്പ് കാലം തുടങ്ങുന്നു; യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്നത് 150 ഇനങ്ങൾ

text_fields
bookmark_border
ഈത്തപ്പഴ വിളവെടുപ്പ് കാലം തുടങ്ങുന്നു; യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്നത് 150 ഇനങ്ങൾ
cancel

ദുബൈ: ലോകത്തിലെ മുൻനിര ഈന്തപ്പഴ ഉത്പാദക രാജ്യങ്ങളിലൊന്നായ യു.എ.ഇയിൽ 150-ലധികം ഇനം ഈന്തപ്പഴങ്ങൾ ഉണ്ടെന്നും ഇതിൽ ഒമ്പത് ഇനങ്ങൾ രാജ്യത്ത് ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നവയാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ജൂലൈ മാസത്തിൽ ആരംഭിക്കുന്ന ഈന്തപ്പഴ വിളവെടുപ്പ് സീസൺ, ഈന്തപ്പന കൃഷി സംരക്ഷിക്കുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ ദീർഘകാല പ്രതിബദ്ധതയുടെ മറ്റൊരു നാഴികക്കല്ലാണെന്ന് മന്ത്രാലയം എക്സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.

ഈന്തപ്പനകൾ രാജ്യത്തിന്റെ കാർഷിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ്. യു.എ.ഇയുടെ ഭക്ഷ്യ-കാർഷിക സുരക്ഷക്ക് നൽകുന്ന പിൻബലം ഏറെയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കർഷകരെ സഹായിക്കുന്നതിനും പരാഗണം മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം അതിന്റെ ഗവേഷണ കേന്ദ്രങ്ങൾ വഴി പ്രതിവർഷം ശരാശരി 50 കിലോഗ്രാം പൂമ്പൊടി ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

പ്രമുഖ ഈന്തപ്പഴ ഇനങ്ങൾ

രാജ്യത്ത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പ്രധാന ഈന്തപ്പഴ ഇനങ്ങളിൽ ഫർദ്, ബർഹി , ഖലാസ്, സുക്കരി, ഖനേസി, സുൽത്താന, ഷിഷി, സാംലി, അബു മാൻ എന്നിവ ഉൾപ്പെടുന്നു.

ഖലാസ്: ഇവയുടെ സവിശേഷമായ മധുരമുള്ള സ്വാദിനും സ്വർണ നിറത്തിനും പേരുകേട്ടതാണ്.

ഫർദ്: അൽ ഐനുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്ന ഇവ, സിലിണ്ടർ ആകൃതിയിലും കടും തവിട്ട് നിറത്തിലും കാണപ്പെടുന്നു.

അബു മാൻ: വരണ്ട കാലാവസ്ഥയിൽ നന്നായി വളരുന്ന ഉയർന്ന ഗുണനിലവാരമുള്ള ഒരിനമാണിത്.

ഖനേസി: വിളവെടുപ്പ് സീസണിന്റെ മധ്യത്തിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഇനങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. ലിവ ഒയാസിസിലും പരിസര പ്രദേശങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യുന്നു.

ദബ്ബാസ്: അൽ ദഫ്റയിലെ ലിവ മേഖലയിൽ നിന്ന് ഉത്ഭവിച്ച ഇവ, രാജ്യത്ത് ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇനങ്ങളിലൊന്നാണ്.

ലുലു: അണ്ഡാകൃതിയിലുള്ള ചെറിയ വലിപ്പവും നല്ല മധുരവുമാണ് ഇവയുടെ പ്രത്യേകത.

ഇവ കൂടാതെ നഗാൽ, ഹിലാലി, ഖസബ്, ഹസ്സാവീ, നബ്തത് സൈഫ് തുടങ്ങിയ മറ്റ് പ്രമുഖ ഇനങ്ങളും യു.എ.ഇയിലുടനീളം കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വിളവെടുപ്പ് കാലയളവ് സീസണിന്റെ തുടക്കം, മധ്യം, അവസാനം എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

വണ്ടുകൾക്കെതിരെ പ്രതിരോധം

അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് കാർഷിക കീടങ്ങളിൽ നിന്ന്, പ്രത്യേകിച്ച് നാശകാരിയായ 'ചുവന്ന ഈന്തപ്പന വണ്ടി'ൽ നിന്ന് ഈന്തപ്പനകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണെന്ന് വ്യക്തമാക്കി. ഈന്തപ്പനകൾ ഉൾപ്പെടെ 40ലധികം ഇനം പനകളെ ആക്രമിക്കുന്ന ചുവന്ന ഈന്തപ്പന വണ്ടുകൾ, യു.എ.ഇയിലും ഗൾഫ് മേഖലയിലും അതിനുപുറത്തും പനകൃഷി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamuaenewsDates harvesting seasonDate Palms
News Summary - Date harvest season begins; 150 varieties of dates are produced in the UAE
Next Story