Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഈത്തപ്പഴ...

യു.എ.ഇയിൽ ഈത്തപ്പഴ വിളവെടുപ്പ് ഉത്സവം

text_fields
bookmark_border
യു.എ.ഇയിൽ ഈത്തപ്പഴ വിളവെടുപ്പ് ഉത്സവം
cancel

ഷാർജ: വെയിലി​​െൻറ രുചിയാണ് പനകളിൽ പഴുത്തുതുടുത്തുനിൽക്കുന്ന ഈത്തപ്പഴങ്ങൾക്ക്​. മറ്റേത് ഋതുവന്ന് തൊട്ടാലും കായ്​കളിൽ മധുരം കിനിയില്ല.

മരുഭൂമിയിൽ വെയിൽ തിളക്കാൻ തുടങ്ങിയതോടെ ഈന്തപ്പനകളിൽ വിളവെടുപ്പ് തുടങ്ങി. ഷാർജ ജുബൈൽ മാർക്കറ്റ് ഈത്തപ്പഴ വിളവെടുപ്പുത്സവത്തി​​െൻറ തിരക്കിലാണിപ്പോൾ.

മഞ്ഞയും ചുവപ്പും കലർന്ന വെയിലി​​െൻറ തിരുമധുരം ആവോളം എത്തിയിട്ടുണ്ട് ജുബൈലിൽ. ഖലാസ്​, ബർഗി, ഖനീജി, ബൂമൻ, ശീഷി, നിമിഷി, ലുലു, സുക്കരി, നഗാൽ, ദഹാൻ, മുദ്ദിയ, ഫലായി, ഹിലാലി, കസബ്, ജബ്രി തുടങ്ങിയ ഇനങ്ങളാണ് ഉത്സവത്തിൽ മധുരമേളം തീർക്കുന്നത്. ഷാർജയുടെ കച്ചവടമേഖലയിലെ സാംസ്​കാരിക ഉത്സവംകൂടിയാണ് വിളവെടുപ്പുമേള.വർഷങ്ങളുടെ പഴക്കമുണ്ട് ഈ ഉത്സവത്തിന്.

മഹാനഗരങ്ങൾ പിറക്കുന്നതിന് മുമ്പ് നാട്ടുചന്തയായിരുന്ന റോളയിലെ അരയാൽ തണലുകളിലായിരുന്നു ഉത്സവം. ഒമാനിൽനിന്നും അൽ ഐനിൽനിന്നും ഒട്ടകപ്പുറത്തും ജലമാർഗവുമായിരുന്നു ഈത്തപ്പഴം എത്തിയത്.

കാലം മാറുന്നതിനനുസരിച്ച് ഉത്സവത്തി​​െൻറ രീതിയും മാറിയെങ്കിലും താളത്തിനിന്ന്​ പഴമയുടെ നാദമാണ്. ജുബൈൽ പൊതുമാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുംമുമ്പ് ഈത്തപ്പഴത്തി​​െൻറ തടിയും ഓലയുംകൊണ്ട് തീർത്തിരുന്ന കൂടാരങ്ങളിലാണ് ഉത്സവം നടന്നിരുന്നത്.

എന്നാൽ, പുതിയ മാർക്കറ്റ് വന്നതോടെ, നടുത്തളത്തിലാണ് മേള. ശീതീകരിച്ച മാർക്കറ്റായതിനാൽ വെയിൽ കൊള്ളാതെ, വെയിലേറ്റ് പഴുത്ത് തുടുത്ത പഴങ്ങൾ വാങ്ങാൻ സാധിക്കും. അടുത്തമാസം വരെ ഉത്സവം തുടരും. ഒമാനിൽനിന്ന് നഗാൽ പഴങ്ങൾ വരുന്നതോടെയാണ് ഉത്സവം കൊടിയേറുന്നത്.

പിന്നീട് ഇതേ വർഗത്തിൽപെട്ട പഴങ്ങളും മറ്റിനങ്ങളും അൽഐനിൽനിന്ന് വരാൻ തുടങ്ങുന്നതോടെ മധുര പെരുക്കം കൂടും. ഹിലാലി, കസബ്, ജബ്രി എന്നിവയാണ് അവസാനമായി ഉത്സവത്തിൽ എത്തുന്ന പഴങ്ങൾ. ഇവ വരാൻ തുടങ്ങിയാൽ മറ്റിനങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞുവെന്നാണ് സാരം.

മധുരത്തി​​െൻറ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഖലാസ്​ തന്നെയാണ് വിലയിലും മുൻപന്തിയിൽ. ഇതിൽ ചുവന്ന നിറത്തിലുള്ള പഴമാണ് ഖനീജി. മധുരത്തി​​െൻറ കാര്യത്തിൽ പലതിനും മാറ്റമുണ്ട്. കാസർകോട് ജില്ലയിലെ പള്ളിക്കര, ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഉത്സവത്തി​​െൻറ നടത്തിപ്പുകാർ.

ഇവിടേക്ക് പഴങ്ങളുമായി വരുന്നവരിൽ മുൻനിരയിലുള്ളത് പാലക്കാട് ജില്ലയിലെ വല്ലപ്പുഴക്കാരാണ്. ജുബൈൽ മാർക്കറ്റിലെ ഈത്തപ്പഴ വിപണി കാസർകോട്ടുകാരുടേതാണെങ്കിൽ, അൽഐൻ മാർക്കറ്റിലേത് വല്ലപ്പുഴക്കാരുടേതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Date Festival
News Summary - Date Festival in the UAE
Next Story