ദാറുൽ ഹുദാ വാർഷികാഘോഷം
text_fieldsഅൽഐൻ: ദാറുൽ ഹുദാ ഇസ്ലാമിക് സ്കൂൾ 31ാം വാർഷികം ആഘോഷിച്ചു. സ്കൂൾ ഹെഡ് ബോയ് അഖിൽ ജെയിംസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പ ാൾ മുനീർ ചാലിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സോഷ്യൽ മീഡിയയുടെ അമിതോപയോഗം കുട്ടികളെ പoനത്തേയും ഏകാഗ്രതയേയും ബാധിക്കുമെന്നും അതിനാൽ ഈ വിഷയത്തിൽ മാതാപിതാക്കൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിെൻറ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെൻററി ചടങ്ങിനോട് അനുബന്ധിച്ച് പ്രദർശിപ്പിച്ചു. അൽ ഐൻ ഐ.എസ്.സി പ്രസിഡണ്ട് ഡോ.ശശി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
അബൂദബി മോഡൽ സ്കൂൾ പ്രിൻസിപ്പാളും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂൾ ചാപ്റ്റർ കൺവീനറുമായ ഡോ. അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. അൽ ഐൻ സുന്നി യൂത്ത് സെൻറർ വൈസ് പ്രസിഡണ്ട് ഖാസിം കോയ തങ്ങൾ, ഗ്രെയിസ് വാലി സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇബ്രാഹിം, ഐ.എസ്.സി. ജനറൽ സെക്രട്ടറി ജിതേഷ്, വി.പി. ശിഹാബുദ്ദീൻ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ദാറുൽ ഹുദാ സ്കൂളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാത്ഥികളേയും വ്യത്യസ്ത മേഖലകളിൽ നൈപുണ്യം തെളിയിച്ച അധ്യാപകരേയും ആദരിച്ചു. വിവിധ രാഷ്ട്രങ്ങളിലെ കലാ രൂപങ്ങൾ വാർഷികാഘോഷത്തിെൻറ ചാരുത വർദ്ധിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
