ദാറുൽ ഹസനാത്ത് യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ
text_fieldsഎം.കെ.പി. മുസ്തഫ ഹാജി, സൈനുദ്ദീൻ ചേലേരി, കെ.പി. നവാബ്
ദുബൈ: കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള യു.എ.ഇ നാഷനൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞടുത്തു.
എം.കെ.പി മുസ്തഫ ഹാജി (പ്രസിഡന്റ്), സൈനുദ്ദീൻ ചേലേരി (ജനറൽ സെക്രട്ടറി), കെ.പി നവാബ് (ട്രഷറർ), നൗഫൽ ഹസ്നവി ഇരിക്കൂർ (വർക്കിങ് സെക്രട്ടറി), അബ്ദുൽ ബാരി ശാദുലി, പി.പി മുഹമ്മദ് പുല്ലൂപ്പി, ഷൗക്കത്തലി മാതോടം, ആസാദ് വാരംറോഡ്, അഷ്റഫ് ഹാജി വടകര, ദുൽകിഫ്ലി നൂഞ്ഞേരി, കെ.എൻ സമീർ, ദിൽഷാദ് അഞ്ചരക്കണ്ടി, ഹസ്നവി മുഹമ്മദലി ഹുദവി (വൈസ് പ്രസിഡന്റുമാർ), ടി.കെ അസ്ലം ഹസ്നവി, സമീർ നിടുവാട്ട്, പി.വി അജ്സൽ, നജ്മുദ്ദീൻ മാലോട്ട്, ഷഫീഖ് ഹുദവി മാണിയൂർ, ഹസ്നവി സലിം ഹുദവി, ഫരീദ് ദാരിമി, കെ.പി.പി മുഹമ്മദലി ഹുദവി, ഹാഷിർ ഹുദവി (സെക്രട്ടറിമാർ), ഹസ്നവി അഫ്സൽ ഹുദവി (കോഒാഡിനേഷൻ ചെയർമാൻ), സി അജ്മൽ ഹുദവി (ജന.കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. ഷാർജ സ്മാർട്ട് റീഡ് അക്കാദമിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം നൈജീരിയയിലെ യോബെ സർവകലാശാല പ്രഫസർ ഡോ. സയീദ് ഹുദവി നാദാപുരം ഉദ്ഘാടനം ചെയ്തു.
എം.കെ.പി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, നൂറുദ്ദീൻ ഹുദവി നൂഞ്ഞേരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

