Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദ​ർ​ശ​ന ഓ​ണാ​ഘോ​ഷം...

ദ​ർ​ശ​ന ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന്; 26 ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കും

text_fields
bookmark_border
ദ​ർ​ശ​ന ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ    ഒ​ന്നി​ന്; 26 ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കും
cancel
camera_alt

ദ​ർ​ശ​ന സാം​സ്കാ​രി​ക​വേ​ദി ഓ​ണാ​ഘോ​ഷം-2023 സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

അ​ബൂ​ദ​ബി: ദ​ർ​ശ​ന സാം​സ്കാ​രി​ക​വേ​ദി ഓ​ണാ​ഘോ​ഷം -2023 മു​സ​ഫ മ​ല​യാ​ളി സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം, യു.​എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 26 ന​ഴ്‌​സു​മാ​രെ ആ​ദ​രി​ക്കു​മെ​ന്ന് ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ്​ ന​സീ​ർ പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞു. 15 വ​ർ​ഷ​മാ​യി സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ദ​ർ​ശ​ന വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും. ഒ​പ്പം ഈ ​വ​ർ​ഷ​ത്തെ പു​തി​യ ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്ത​ന ഉ​ദ്‌​ഘാ​ട​ന​വും ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​വ​ന്‍റ്​ കോ​ഓ​ഡി​നേ​റ്റ​ർ സി​റാ​ജ് മാ​ള, വ​നി​ത ക​ൺ​വീ​ന​ർ സ​രി​സ, ട്ര​ഷ​റ​ർ പി.​ടി. റി​യാ​സ്‌, മു​ൻ പ്ര​സി​ഡ​ന്‍റ്​ ബി​ജു വാ​ര്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationNursesOnamOctoberHonoredDarshana
News Summary - Darshana-Onam-celebration-on-October-1st-26-nurses-will-be-honored
Next Story