Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം: യു.​എ.​ഇ​യു​ടെ പി​ന്തു​ണ​ക്ക്​ ന​ന്ദി പ​റ​ഞ്ഞ്​ ബി​ൽ​ഗേ​റ്റ്​​സ്​

text_fields
bookmark_border
ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം: യു.​എ.​ഇ​യു​ടെ പി​ന്തു​ണ​ക്ക്​ ന​ന്ദി പ​റ​ഞ്ഞ്​ ബി​ൽ​ഗേ​റ്റ്​​സ്​
cancel

അ​ബൂ​ദ​ബി: ലോ​ക​ത്തെ ദാ​രി​ദ്ര്യ​വും മാ​ര​ക രോ​ഗ​ങ്ങ​ളും നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ന്​ യു.​എ.​ഇ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ബി​സി​ന​സു​കാ​ര​നു​മാ​യ ബി​ൽ​ഗേ​റ്റ്​​സ്​ ന​ന്ദി പ​റ​ഞ്ഞു. ബി​ൽ ആ​ൻ​ഡ്​ മെ​ലി​ൻ​ഡ ഗേ​റ്റ്​​സ്​ ഫൗ​ണ്ടേ​ഷ​ൻ ത​യാ​റാ​ക്കി​യ ​‘ഗോ​ൾ​കീ​പ്പേ​ഴ്​​സ്​ റി​പ്പോ​ർ​ട്ട്​ 2018’ അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ക്ക​വേ​യാ​ണ്​ ബി​ൽ​ഗേ​റ്റ്​​സ്​ യു.​എ.​ഇ​യു​ടെ സം​ഭാ​വ​ന​ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞ​ത്. മൂ​ന്ന്​ വ​ർ​ഷം മു​മ്പ്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ നി​ശ്ച​യി​ച്ച 2030ലേ​ക്കു​ള്ള സു​സ്​​ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​ടെ പ​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​താ​ണ്​ ‘ഗോ​ൾ​കീ​പ്പേ​ഴ്​​സ്​ റി​പ്പോ​ർ​ട്ട്​ 2018’.


യു.​എ.​ഇ​യു​ടെ ഉ​ദാ​ര​ത​ക്ക്​ ഫൗ​ണ്ടേ​ഷ​ന്​ അ​ങ്ങേ​യ​റ്റ​ത്തെ ന​ന്ദി​യു​ണ്ടെ​ന്ന്​ ബി​ൽ​ഗേ​റ്റ്​​സ്​ പ​റ​ഞ്ഞു. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കു​ടും​ബം, സ​ർ​ക്കാ​ർ, നി​ര​വ​ധി സം​ഘ​ട​ന​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​ജ്യ​ത്തി​െ​ൻ​റ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു. ന​ൽ​കു​ന്ന വ​ൻ തു​ക കാ​ര​ണ​മാ​യി മാ​ത്ര​മ​ല്ല രോ​ഗ​നി​വാ​ര​ണ^​കു​ത്തി​വെ​പ്പ്​ പ​ദ്ധ​തി​ക​ളി​ൽ യു.​എ.​ഇ​യു​ടെ പി​ന്തു​ണ പ്ര​ധാ​ന​മാ​കു​ന്ന​തെ​ന്നും മേ​ഖ​ല​യി​ലെ മ​റ്റു സ​ർ​ക്കാ​റു​ക​ളെ പി​ന്തു​ണ​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ജ്യ​ത്തി​ന്​ സാ​ധ്യ​മാ​കു​ന്ന​ത്​ കൊ​ണ്ട്​ കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ത്തെ പ​ട്ടി​ണി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന​തി​ന്​ മി​ഡി​ലീ​സ്​​റ്റി​ലെ സ​ർ​ക്കാ​റു​ക​ളു​മാ​യി ഫൗ​ണ്ടേ​ഷ​ൻ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ.​ഇ പ്ര​ത്യേ​കം ശ​ക്​​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daridrya nirmarjanam-uae yude pinthunakk nandi-uae-uae news
News Summary - daridrya nirmarjanam-uae yude pinthunakk nandi-uae-uae news
Next Story