അപകടകരമായ ഡ്രൈവിങ് ലൈവ്; പിടികൂടി പൊലീസ്
text_fieldsഅപകടകരമായ ഡ്രൈവിങ്ങിനിടെയുള്ള ദൃശ്യങ്ങൾ
പൊലീസ് ഡ്രൈവിങ് ദൃശ്യങ്ങൾ പുറത്തുവിട്ടു
അബൂദബി: നഗരത്തിലെ റോഡില്‍ അമിതവേഗത്തിലും അലക്ഷ്യമായും വാഹനമോടിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ ലൈവ് ചെയ്ത ഡ്രൈവർ പിടിയിൽ. റോഡിൽ അഭ്യാസം കാണിക്കുന്ന ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് അബൂദബി പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പൊലീസ് അങ്ങേയറ്റം അപകടകരമായ വിധം വാഹനമോടിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ലെയിനുകള്‍ മാറ്റിയും അമിത വേഗതയില്‍ മറ്റു വാഹനങ്ങളെ മറികടന്നുമാണ് ദൃശ്യത്തിലുള്ള കാര്‍ ചെയ്യുന്നത്. റോഡ് കാമറകളിലാണ് ഈ ദൃശ്യം പതിഞ്ഞത്. സ്വന്തത്തിനും ഇതരവാഹനങ്ങളിലെ യാത്രികര്‍ക്കും ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതാണ് ഇത്തരം പ്രവൃത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അലക്ഷ്യമായ ഡ്രൈവിങ്ങിന് അമ്പതിനായിരം ദിര്‍ഹമാണ് അബൂദബിയിലും ദുബൈയിലും പിഴ ഈടാക്കുക. റാസല്‍ഖൈമയില്‍ ഇരുപതിനായിരം ദിര്‍ഹം വരെയാണ് പിഴ. വാഹനം മൂന്നുമാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. മൂന്നു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ പിടിച്ചെടുത്ത
വാഹനം ലേലം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

