ദമാൻ ആരോഗ്യ ഇൻഷുറൻസ് സേവനത്തിന് ഇനി എമിറേറ്റ്സ് െഎ.ഡി മാത്രം മതി
text_fieldsഅബൂദബി: ദേശീയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ ദമാനിെൻറ സേവനം യു.എ.ഇയിലുടനീളം ലഭിക്കാൻ ഇനി എമിറേറ്റ്സ് െഎ.ഡി മാത്രം കാണിച്ചാൽ മതി. ചികിത്സാ ചെലവ് തിരിച്ചു ലഭിക്കുന്നതിനുള്ള റീ ഇേമ്പഴ്മെൻറ് പദ്ധതിയായ ‘തിഖ’യിൽ അംഗങ്ങളായവർക്കും ഇൗ സൗകര്യം ലഭിക്കും. ഞായറാഴ്ച മുതലാണ് ഇൗ സൗകര്യം നിലവിൽ വന്നത്.
അതേസമയം യു.എ.ഇക്ക് പുറത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് നിലവിൽ ഇൻഷുറൻസ് കാർഡ് തന്നെ ഹാജരാക്കണം. രാജ്യാന്തര തലത്തിലും ഇൻഷുറൻസ് പരിരക്ഷക്ക് എമിറേറ്റ്സ് െഎഡി മാത്രമാക്കാൻ ദമാൻ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത് സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു. എമിറേറ്റ്സ് െഎ.ഡിയുടെയും ഇൻഷുറൻസ് പോളിസിയുടെയും കാലാവധി തമ്മിൽ ബന്ധമുണ്ടായിരിക്കില്ലെന്നും അധികൃതർ പറഞ്ഞു.
എമിറേറ്റ്സ് െഎഡി ഉപയോഗിച്ച് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കാനുള്ള പരിശീലനം ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. സ്മാർട്ട്^ഒാൺലൈൻ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിെൻറ ഭാഗമായുള്ള നടപടിയാണിത്.
ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യമുള്ള വിധത്തിൽ സേവനം ലഭ്യമാക്കുക എന്നത് തങ്ങളുടെ നയത്തിെൻറ ഭാഗമാണെന്ന് ദമാൻ ചീഫ് പ്രോസസ് ഒാഫിസർ ഹമദ് ആൽ മെഹ്യാസ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ താമസക്കാരും അവരുടെ എമിറേറ്റ്സ് െഎ.ഡി കാർഡ് എല്ലായ്പോഴും കൈയിൽ സൂക്ഷിക്കുന്നുണ്ട്. അതിനാൽ ഇതേ കാർഡ് ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാകുന്നതിനും ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് സൗകര്യപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2015ലാണ് ഇൻഷുറൻസ് േസവനങ്ങൾ എമിറേറ്റ്സ് െഎ.ഡിയിക്കേ് മാറ്റാനുള്ള പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. അതിന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വരികയായിരുന്നു. 2017ൽ തന്നെ ആരോഗ്യ ഇൻഷുറൻസ് കാർഡ് വിവരങ്ങൾ എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തുന്ന നടപടി പൂർത്തീകരിക്കുമെന്ന് അബൂദബി ആരോഗ്യ അതോറിറ്റി (ഹാദ്), ദമാൻ എന്നിവയുടെ ഉദ്യോഗസ്ഥർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്യുന്നതും വ്യാജ ഇൻഷുറൻസ് കാർഡുകൾ ഉപയോഗിക്കുന്നതും തടയുന്നതിന് പുതിയ സംവിധാനം ഉപകരിക്കും.
ദുബൈയിൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് 500 ദിർഹം പിഴ
ദുബൈ: ഏതു തരം വിസയിലുള്ളവർക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്നും ഇല്ലാത്തവർക്ക് ഒരു മാസം 500 ദിർഹം വീതം പിഴ വിധിക്കുമെന്നും ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. പിഴ ഒാരോ മാസവും കൂടിക്കൂടി വരും. 2014ൽ കൊണ്ടുവന്ന നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിയമം വിവിധ ഘട്ടങ്ങളിലൂടെയാണ് പൂർണമായി നടപ്പാക്കിയത്. അപേക്ഷകരുടെ ബാഹുല്യം കാരണം നിയമം പ്രാബല്യത്തിലാക്കാനുള്ള അവസാന തീയതി 2017 മാർച്ച് 31 വരെ നീട്ടിയിരുന്നു.
ദുബൈ സർക്കാർ നിയമ പ്രകാരം 2017 മാർച്ച് 31ന് മുമ്പ് എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. തൊഴിലാളികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കിയില്ലെങ്കിൽ തൊഴിലുടമയായിരിക്കും കുറ്റക്കാരൻ. വിസ പുതുക്കുേമ്പഴോ റദ്ദാക്കുേമ്പാഴോ ആയിരിക്കും പിഴ ഇൗടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
