ദമാക് പ്രോപ്പർട്ടീസ് ഐലൻഡ്സ് 2 പദ്ധതിക്ക് തുടക്കം
text_fieldsദുബൈ കൊക്കകോള അരീനയിൽ നടന്ന ചടങ്ങിൽ ദമാക് പ്രോപ്പർട്ടീസിന്റെ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നു
ദുബൈ: എമിറേറ്റിലെ ഏറ്റവും പ്രമുഖ ആഡംബര റിയൽ എസ്റ്റേറ്റ് നിർമാണ കമ്പനിയായ ദമാക് പ്രോപ്പർട്ടീസ് ദുബൈയിലെ ഏഴാമത്തെ മാസ്റ്റർ കമ്യൂണിറ്റിയായ ദമാക് ഐലൻഡ്സ് 2 ആരംഭിച്ചു. ദുബൈയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പദ്ധതി മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, ക്രിസ്റ്റൽ ലഗൂണുകൾ എന്നിവ സംയോജിപ്പിച്ചാണ് നിർമിക്കുന്നത്.
കൂടാതെ ആന്റിഗ്വ, ബഹാമസ്, ബാർബഡോസ്, ബർമുഡ, ക്യൂബ, മൗയി, മൊറീഷ്യസ്, താഹിതി എന്നീ എട്ട് സ്വപ്ന സ്ഥലങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപന ചെയ്തതാണ്. ഉഷ്ണമേഖല പ്രദേശങ്ങളുടെ ഊർജവും ദുബൈയുടെ അഭിലാഷവും ദമാക് ഐലൻഡ്സ് 2 പകർത്തുമെന്ന് പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ അമീറ സജ്വാനി പറഞ്ഞു. ദുബൈ കൊക്കകോള അരീനയിൽ നടന്ന ലോഞ്ചിങ് ചടങ്ങിൽ ദമാക് ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഹുസൈൻ സജ്വാനി, മാനേജിങ് ഡയറക്ടർ അമീറ സജ്വാനി എന്നിവർ പങ്കെടുത്തു. ബോളിവുഡ് താരങ്ങളായ റൺബി കപൂർ, ആലിയ ഭട്ട് എന്നിവരുടെ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. അറബ് സംഗീതജ്ഞൻ മാജിദ് അൽ മൊഹന്തിയുടെ സംഗീത നിശയും പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

