വർണ കാഴ്ച്ചകളൊരുക്കി അൽ റഫീസ അണക്കെട്ട്
text_fieldsഷാർജ: ഖോർഫക്കാൻ പാതയുടെ നിർമാണം പൂർത്തിയായതോടെ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ റഫീസ അണക്കെട്ടിെൻറ മുഖച്ചായയും മാറി. പുതിയ റോഡിെൻറ വക്കിലാണ് ഈ പുരാതന അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഖോർഫക്കാൻ മേഖലയിലെ തോട്ടങ്ങൾക്ക് ഉണർവ്വ് പകരുന്ന ഈ അണക്കെട്ട് ഭൂഗർഭ ജലത്തിെൻറ തോത് നിലനിറുത്തുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്. കുടിവെള്ളത്തിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. പുതിയ പാത തുറന്നത്തോടെ റഫീസയുടെ ചരിത്രവും മാറിയിട്ടുണ്ട്.
10,684 ചതിരശ്ര മീറ്റർ ചുറ്റളവിൽ തീർത്തിരിക്കുന്ന ഉദ്യാനവും വിശ്രമ കേന്ദ്രവും ഉല്ലാസ തീരവും ഏറെ കൗതുകം നിറഞ്ഞതാണ്. റോഡ് ഉദ്ഘാടന ശേഷം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ് ഇതിെൻറ ഉദ്ഘാടനവും നിർവ്വഹിച്ചത്. റോഡ് ഭാഗത്തുള്ള കൊച്ചരുവിയിലൂടെ വെള്ളം അണക്കെട്ടിലേക്ക് വന്ന് വീഴുന്ന കാഴ്ച്ചയും മനം നിറക്കും. അണക്കെട്ടിലേക്ക് ഇറങ്ങാൻ തീർത്ത പടവുകളും അണക്കെട്ടിൽ ബന്ധിച്ച് നിറുത്തിയ ചങ്ങാടവും മനോഹരമാണ്. വർണ പൂക്കളും ഔഷധ സസ്യങ്ങളും നിറഞ്ഞ് നിൽക്കുന്ന ഉദ്യാനത്തിൽ ഷാർജയുടെ സാംസ്കാരിക വൈവിധ്യം വേറിട്ട് കാണാം.
സ്ത്രീകൾക്കും പുരുഷൻമാർക്കും നമസ്ക്കരിക്കുവാനുള്ള പള്ളി, ശുചി മുറികൾ, ലഘുഭക്ഷണ ശാല എന്നിവ ഇവിടെയുണ്ട്. യാത്രക്കാർക്ക് അണക്കെട്ട് മേഖലയിലൂടെ കറങ്ങാൻ വൈദ്യുത കാറുകളുമുണ്ട്. അണക്കെട്ടിലൂടെ തുഴഞ്ഞ് തുഴഞ്ഞ് നടക്കാൻ നിരവധി ഓടങ്ങളുമുണ്ട്. വടക്കൻ മേഖലയിൽ പെയ്യുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാകാതെ അണക്കെട്ടിലേക്ക് കൊണ്ട് വരാനുള്ള എല്ലാസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഖോർഫക്കാനിൽ നിന്ന് വരുന്ന ദിശയിലാണ് ഈ അണക്കെട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
