Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 2:25 PM IST Updated On
date_range 9 Dec 2017 2:25 PM ISTഡാവിഞ്ചിയുടെ സൽവദോർ മുൻഡി സ്വന്തമാക്കിയത് അബൂദബി
text_fieldsbookmark_border
camera_alt???????? ?????? ?????? ???????????^???????????? ???????? ????????????????? ???????????? ???? ?????????? ????????
അബൂദബി: കഴിഞ്ഞ മാസം 45 കോടി ഡോളറിന് (165 കോടി ദിർഹം) ലേലം ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വില കൂടിയ പെയിൻറിങ് ‘സൽവദോർ മുൻഡി’ സ്വന്തമായത് അബൂദബിക്ക്. ലൂവർ അബൂദബിക്ക് വേണ്ടി അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പാണ് ഇൗ കലാസൃഷ്ടി സ്വന്തമാക്കിയതെന്ന് മ്യൂസിയം വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ട്വീറ്റ് ചെയ്തു. ‘അഭിനന്ദനങ്ങൾ, സൽവദോർ മുൻഡി പുതിയ കേന്ദ്രമായ ലൂവർ അബൂദബിയിലേക്ക് പോകുന്നു’ എന്ന് ലേലം നടത്തിയ ലോക പ്രശസ്ത ലേലക്കമ്പനിയായ ‘ക്രിസ്റ്റീസും’ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സൽവദോർ മുൻഡി ലൂവർ അബൂദബിയിൽ പ്രദർശനത്തിനെത്തുന്നുവെന്ന് മ്യൂസിയം അധികൃതർ വ്യാഴാഴ്ച തന്നെ അറിയിച്ചിരുന്നെങ്കിലും ഇൗ കലാസൃഷ്ടി മ്യൂസിയം സ്വന്തമാക്കിയാണോ വായ്പാടിസ്ഥാനത്തിലാണോ പ്രദർശിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. കൂടാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ‘സൽവദോർ മുൻഡി’ ലേലത്തിലെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം സൗദി വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്ന ഇൗ പെയിൻറിങ്ങിന് കഴിഞ്ഞ മാസം നടന്ന ലേലത്തിൽ പികാസോയുടെ ‘വിമൻ ഒാഫ് അൽജിയേഴ്സി’നെ പിന്തള്ളി റെക്കോർഡിട്ടിരുന്നു. 2015ൽ നടന്ന ലേലത്തിൽ ‘വിമൻ ഒാഫ് അൽജിയേഴ്സി’ന് ലഭിച്ചതിനേക്കാൾ മൂന്നിരട്ടി വിലയാണ് സൽവദോർ മുൻഡിക്ക് കിട്ടിയത്.
അഞ്ച് നൂറ്റാണ്ട് പഴക്കമുള്ള എണ്ണച്ചായ ചിത്രമാണ് ലിയനാർഡോ ഡാവിഞ്ചിയുടെ സൽവദോർ മുൻഡി. ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ഇൗ പെയിൻറിങ് 2011ൽ ലണ്ടനിലെ നാഷനൽ ഗാലറിയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.
വെറും 45 പൗണ്ടിനാണ് (221 ദിർഹം) സൽവദോർ മുൻഡി 1958ൽ വിറ്റത്. ചിത്രത്തിെൻറ പകർപ്പ് മാത്രമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഇൗ വിൽപന. പിന്നീട് അര നൂറ്റാണ്ടോളം പെയിൻറിങ്ങിനെ കുറിച്ച് വിവരമില്ലായിരുന്നു. 2005ൽ നടന്ന ലേലത്തിലാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്ത നാഗരികതകളുടെ മതിൽക്കെട്ടുകൾ തകർത്ത പ്രഥമ ആഗോള മ്യൂസിയമായ ലൂവർ അബൂദബിക്ക് ഡാവിഞ്ചിയുടെ മാസ്റ്റർപീസായ ‘സൽവദോർ മുൻഡി’ തികവായിരിക്കുമെന്ന് മ്യൂസിയം ഡയറക്ടർ മാന്വൽ റബേറ്റ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story