മരുഭൂമിയിൽ തെളിനീരൊഴുക്കാൻ ചെക് റിപ്പബ്ലിക് പവിലിയൻ
text_fieldsഎക്സ്പോയിലെ ചെക് പവിലിയൻ
ദുബൈ: മരുഭൂമിയിലെ ജലക്ഷാമം എങ്ങനെ പരിഹരിക്കാമെന്നറിയണമെങ്കിൽ എക്സ്പോയിലെ ചെക് റിപ്പബ്ലിക് പവിലിയൻ സന്ദർശിച്ചാൽ മതി.
ചൂടിൽ ഉരുകുന്ന മരുഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതെങ്ങനെയെന്ന് വിളിച്ചു പറയുന്നതായിരിക്കും ചെക് പവിലിയൻ. ചെക് ആർകിടെക്ചർ സ്റ്റുഡിയോ 'ഫോർമോസ'യാണ് രണ്ടുനില പവിലിയൻ നിർമിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷിച്ചുള്ള സുസ്ഥിരവികസനം എന്ന മുദ്രാവാക്യമുയർത്തിയായിരിക്കും പവിലിയെൻറ പ്രവർത്തനം. പവിലിയൻ നിർമിച്ചിരിക്കുന്നതും ജൈവ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ്. പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട പവിലിയെൻറ ഉള്ളിൽ പൈപ്പുകൾ ഉപയോഗിച്ച് ചെറിയ അരുവികളും സൃഷ്ടിച്ചിരിക്കുന്നു.
മരുഭൂമിയിൽനിന്ന് ജലം വേർതിരിച്ചെടുക്കുന്ന സംവിധാനമായിരിക്കും പവിലിയെൻറ മുഖ്യആകർഷണം.യൂനിവേഴ്സിറ്റി സെൻറർ ഓഫ് എനർജി എഫിഷ്യൻറ് ബിൽഡിങ്ങും ചെക് ടെക്നിക്കൽ യൂനിവേഴ്സിറ്റിയുടെ മെക്കാനിക്കൽ എൻജിനീയറിങ് ഫാക്കൽറ്റിയും വികസിപ്പിച്ചെടുത്ത സോളാർ പവർ ടെക്നോളജി ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കുന്നത്. മരുഭൂമിയിലെ വായുവിൽനിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നു.
പവിലിയന് ചുറ്റും 12 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച ഓർഗാനിക് നിർമിത മറ്റു പവിലിയനുകളിൽനിന്ന് റഷ്യൻ പവിലിയനെ വ്യത്യസ്തമാക്കും.
രണ്ടാംനിലയിൽ താൽക്കാലിക പ്രദർശനങ്ങളാണ് സജ്ജീകരിക്കുന്നത്. രണ്ടാഴ്ച കൂടുേമ്പാൾ ഇവിടെയുള്ള പ്രദർശനങ്ങൾ മാറിക്കൊണ്ടിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

