Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈക്കിള്‍ സവാരി;...

സൈക്കിള്‍ സവാരി; വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി

text_fields
bookmark_border
സൈക്കിള്‍ സവാരി; വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി
cancel
camera_alt

രാ​ജ്യം മു​ഴു​വ​ൻ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണം

അ​ബൂ​ദ​ബി: രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലൂ​ടെ​യും സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. തൃ​ശൂ​ര്‍ നാ​ട്ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബൂ ഷ​മീ​റും കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ഇ​ര്‍ഫാ​ന്‍ മു​ഹ​മ്മ​ദു​മാ​ണ് ഏ​റെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മ​റി​ക​ട​ന്നും തി​ര​ക്കേ​റി​യ​തും അ​പ​ക​ട സാ​ധ്യ​ത നി​റ​ഞ്ഞ​തു​മാ​യ വ​ഴി​ക​ള്‍ പി​ന്നി​ട്ടും 180 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി ഷാ​ര്‍ജ​യി​ല്‍നി​ന്ന് അ​ബൂ​ദ​ബി​യി​ല്‍ എ​ത്തി​യ​ത്. ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ മ​ക്തൂം പ്ര​ഖ്യാ​പി​ച്ച ഫി​റ്റ്‌​നെ​സ് ച​ല​ഞ്ചി‍െൻറ ഭാ​ഗ​മാ​യാ​ണ് ഇ​രു​വ​രും സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്തു​ന്ന​ത്. യു.​എ.​ഇ മു​ന്നോ​ട്ട് വെ​ക്കു​ന്ന 'ഒ​ന്നും അ​സാ​ധ്യ​മ​ല്ല' എ​ന്ന സ​ന്ദേ​ശ​വും ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ മ​ക്തൂ​മി‍െൻറ ഫി​റ്റ്‌​ന​സ് ച​ല​ഞ്ചു​മാ​ണ് ഈ ​ദൗ​ത്യ​ത്തി​ന് പ്രേ​ര​ണ​യാ​യ​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക്​ സെ​ന്‍റ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​സ​ലാം ടി.​കെ. അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ ബി.​സി. അ​ബൂ​ബ​ക്ക​ര്‍, അ​ഡ്​​മി​ന്‍ സെ​ക്ര​ട്ട​റി സാ​ബി​ര്‍ മാ​ട്ടൂ​ല്‍, അ​ഹ്മ​ദ് കു​ട്ടി, സ​ലീം നാ​ട്ടി​ക, ശി​ഹാ​ബ് ക​പ്പാ​ര​ത്, സു​ബൈ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiMuhammed Abu Shameer and Irfan Muhammed
News Summary - Cycling; The students were given a reception Cycling, students were given a reception
Next Story