‘പ്രൗഡ് ഓഫ് ദി യു.എ.ഇ’ സൈക്ലിങ് മത്സരം ഇന്ന്
text_fieldsദുബൈ: ദുബൈ പൊലീസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പ്രൗഡ് ഓഫ് ദി യു.എ.ഇ’ സൈക്ലിങ് മത്സരത്തിന്‍റെ രണ്ടാം പതിപ്പ് ഞായറാഴ്ച നടക്കും. രാവിലെ 6:00 മണിക്ക് നാദ് അൽ ശേബ സെന്‍ററിൽ നിന്നാണ് 80 കിലോമീറ്റർ ദൈർഘ്യമുള്ള റൈഡ് ആരംഭിക്കുന്നത്. യു.എ.ഇ സൈക്ലിങ് ഫെഡറേഷൻ, ദുബൈ സ്പോർട്സ് കൗൺസിൽ, ആർ.ടി.എ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ മത്സരത്തിലെ വിജയികൾക്കായി ആകെ 1,40,000 ദിർഹമിന്‍റെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
യു.എ.ഇയുടെ നേട്ടങ്ങളെ ആഘോഷമാക്കാനും ദേശീയ പ്രൗഢിയും രാജ്യത്തോടുള്ള സ്നേഹവും വ്യക്തമാക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കായികം ഒരു ജീവിതരീതിയായി വളർത്തിയെടുക്കുന്നതിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം, സുരക്ഷ, സന്തോഷം എന്നിവ മെച്ചപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും സാധിക്കുമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

