സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 332 സൈക്കിളുകള്‍ അജ്മാന് പൊലീസ് പിടികൂടി
text_fieldsഅജ്മാന് : ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 332 സൈക്കിളുകള്‍ അജ്മാന് പൊലീസ് പിടികൂടി. ജനങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു അഭ്യന്തരമാന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ നടന്നു വരുന്ന ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണ കാമ്പയിെൻറ ഭാഗമായാണ് ഈ നടപടി. രണ്ടാഴ്ച്ചക്കുള്ളില്‍ നടന്ന തിരച്ചിലിലാണ് ഇത്രയും സൈക്കിളുകള്‍ പിടികൂടിയത്. യാത്രാ സമയത്ത് സുരക്ഷാ ജാക്കറ്റ് ധരിക്കാത്തതും നടപടിക്ക് കാരണമായിട്ടുണ്ട്.
അപകടങ്ങള്‍ കുറക്കുന്നതിന്നും സമൂഹത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമാണ് കാമ്പയിന് നടത്തുന്നതെന്ന് അജ്മാന് പൊലീസ് ഗതാഗത നിരീക്ഷണ വിഭാഗം മേധാവി മേജര്‍ ഫുവാദ് അലി അല്‍ ഖാജ പറഞ്ഞു. യാത്രാ സമയത്ത് സുരക്ഷക്കായി പ്രത്യേകം ഒരുക്കിയ ജാക്കറ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും ഇത് അപകടം കുറക്കാന്‍ സഹായിക്കുമെന്നും അദേഹം ഓർമിപ്പിച്ചു.
സൈക്കിള്‍ അധികം ഉപയോഗിക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള വ്യാവസായിക മേഖലകളിലേക്കും ഗ്രോസറി വിതരണ തൊഴിലാളികളുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കാമ്പയിന് വ്യാപിപ്പിക്കും. ജനവാസ കേന്ദ്രങ്ങളിലെ പൊതു നിരത്തിലൂടെ സൈക്കിള്‍ യാത്രക്കാര്‍ ജാക്കറ്റ് ധരിക്കുന്നതിനോപ്പം ഹെല്‍മറ്റും ധരിക്കുന്നത് ഉറപ്പ് വരുത്തും. മറ്റു വാഹനങ്ങളുമായി നിശ്ചിത ദൂരപരിധി കാത്ത് സൂക്ഷിക്കണമെന്നും വശങ്ങളിലേക്ക് തിരിയുമ്പോള്‍ കൈ സിഗ്നൽ നല്‍കണമെന്നും മറ്റു വാഹനങ്ങള്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റരുതെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ കുട്ടികളുടെ സുരക്ഷ പ്രത്യേകം പരിഗണിക്കണമെന്ന് മേജര്‍ ഫുവാദ് അലി അല്‍ ഖാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
