ഫുജൈറയിൽ സൈക്കിൾ ട്രാക്ക് നിർമാണം തകൃതിയിൽ
text_fieldsഫുജൈറ: ഫുജൈറയിലെ റോഡുകളിൽ സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക ട്രാക്ക് നിർമ്മാണം പ ുരോഗമിക്കുന്നു. റോഡിെൻറ ഇരുവശങ്ങളിലുമായാണ് ട്രാക്ക് പണിയുന്നത്. നിലവിൽ റോഡി െൻറ വലത് വശത്ത് നീല നിറത്തിൽ പെയിൻറടിക്കുന്ന പണികളാണ് നടക്കുന്നത്. ഈ ട്രാക്കിൽ സൈക്കിളിെൻറ ചിത്രവും ആലേഖനം ചെയ്യുന്നുണ്ട്. ആദ്യം സലാം റോഡിലാണ് ഇതിന് തുടക്കമിട്ടത്.
ഇപ്പോൾ മദബ് റോഡിലാണ് പണി നടക്കുന്നത്.ശൈഖ് സായിദ് മസ്ജിദിനു ചുറ്റുമുള്ള ജോഗിങ് ട്രാക്കിൽ മുൻകാലത്ത് പലരും വ്യായാമത്തിന് സൈക്കിൾ ഓടിച്ചിരുന്നു. ഇപ്പോഴിത് വിലക്കിയിരിക്കുകയാണ്. പകരം ഇതിന് തൊട്ടു താഴെ റോഡിൽ സൈക്കിൾ ട്രാക്ക് പൂർത്തിയായി. വ്യായമത്തിൽ ഏർപ്പെടുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷയും ആത്മവിശ്വാസവും പകരുവാൻ പുതിയ ട്രാക്ക് സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
