സൈബർ ക്രൈം; വിപുലമായ ബോധവൽകരണ കാമ്പയിൻ ആരംഭിച്ചു
text_fieldsഅബൂദബി സമൂഹ നിയമബോധവൽകരണ കേന്ദ്രം
അബൂദാബി: അബൂദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്‍റിലെ(എ.ഡി.ജെ.ഡി) സമൂഹ നിയമബോധവൽകരണ കേന്ദ്രം സൈബർ കുറ്റകൃത്യങ്ങളുടെ അപകടത്തെക്കുറിച്ച് വിപുലമായ ബോധവൽകരണ കാമ്പയിൻ ആരംഭിച്ചു. 'സുരക്ഷിതമായിരിക്കുക' എന്ന തലക്കെട്ടിലാണ് സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിന് കാമ്പയിൻ ആരംഭിച്ചത്. സോഷ്യൽ മീഡിയയുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ സൈബർ രംഗത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് കൃത്യമായ നിയമ അവബോധം പ്രചരിപ്പിക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സെപ്തംബർ ആദ്യം മുതൽ 2022 നവംബർ അവസാനം വരെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയും ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്‍റെ നിർദേശമനുസരിച്ചാണ് നടപ്പിലാക്കുന്നത്.
അബൂദാബിയിലെ വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ്, സർവ്വകലാശാലകൾ, മാധ്യമങ്ങൾ, പത്രങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പനിൽ ബോധവൽക്കരണ പ്രഭാഷണങ്ങളടക്കം സംഘടിപ്പിക്കും. ഓഡിയോ, വിഷ്വൽ, പ്രിന്‍റ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 30ലധികം പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾപ്പെടും. കുട്ടികൾ കുറ്റവാളികളോ ഇരകളോ ആകാതിരിക്കാൻ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് എങ്ങനെ അരെ സംരക്ഷിക്കാമെന്ന് മാതാപിതാക്കളെ ബോധവത്കരിക്കുന്ന പരിപാടികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

