Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമന്ത്രാലയത്തിന്‍റെ...

മന്ത്രാലയത്തിന്‍റെ പേരിൽ സൈബർ തട്ടിപ്പ്;​ ജാഗ്രതക്ക്​ നിർദേശം

text_fields
bookmark_border
cyber crime and verbal raping madhyamam againest social worker
cancel


ജാഗ്രതക്ക്​ നിർദേശം


ദു​ബൈ: യു.​എ.​ഇ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ലോ​ഗോ ഉ​പ​യോ​ഗി​ച്ച്​ സൈ​ബ​ർ ത​ട്ടി​പ്പ്. പ​ണം ത​ട്ടാ​ൻ ല​ക്ഷ്യം​വെ​ച്ച്​ നി​ര​വ​ധി പേ​രെ ബ​ന്ധ​പ്പെ​ട്ട​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും ലോ​ഗോ പ​തി​ച്ച, ‘ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ നോ​ട്ടീ​സ്​’ എ​ന്ന നോ​ട്ടീ​സാ​ണ്​ ഇ​വ​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളോ​ട്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ വെ​രി​ഫൈ ചെ​യ്യാ​നാ​ണ്​ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം അ​ക്കൗ​ണ്ട്​ ഫ്രീ​സാ​യി​​പ്പോ​കു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. ഇ​ത്ത​രം മെ​സേ​ജു​ക​ൾ ഏ​തെ​ങ്കി​ലും ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ൾ വ​ഴി ല​ഭി​ച്ചാ​ൽ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മു​മ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ വ്യാ​ജ നോ​ട്ടീ​സു​ക​ൾ അ​യ​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ന്നി​രു​ന്നു. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ഇ​തു​പ​യോ​ഗി​ച്ച്​ പ​ണം​ത​ട്ടു​ക​യു​മാ​ണ്​ ഇ​വ​രു​ടെ രീ​തി. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന്‍റെ​യും മ​റ്റും പേ​രി​ൽ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​വും നേ​ര​ത്തേ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ വ​ഴി​യും ഫോ​ൺ വ​ഴി​യും ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന്​ പ​ല ത​വ​ണ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ക്രെ​ഡി​റ്റ് കാ​ര്‍ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ള്‍ കൈ​മാ​റ​രു​തെ​ന്നും സം​ശ​യ​ക​ര​മാ​യ ഫോ​ണ്‍ കാ​ളു​ക​ളോ​ടോ സ​ന്ദേ​ശ​ങ്ങ​ളോ​ടോ പ്ര​തി​ക​രി​ക്ക​രു​തെ​ന്നും പൊ​ലീ​സ് നി​ര്‍ദേ​ശ​മു​ണ്ട്. ഓ​ണ്‍ലൈ​ന്‍ ബാ​ങ്കി​ങ് പാ​സ് വേ​ഡു​ക​ള്‍, എ.​ടി.​എം. പി​ന്നു​ക​ള്‍, സെ​ക്യൂ​രി​റ്റി ന​മ്പ​ര്‍ (സി.​സി.​വി) മു​ത​ലാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​ത്. ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ആ​രെ​ങ്കി​ലു​മാ​യി പ​ങ്കു​വെ​ച്ചു​പോ​വു​ക​യും പ​ണം അ​വ​ര്‍ പി​ന്‍വ​ലി​ക്കു​ക​യോ ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്യു​ക​യോ ചെ​യ്തു​വെ​ന്ന് ക​ണ്ടെ​ത്തി​യാ​ലു​ട​ന്‍ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്കൗ​ണ്ടു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAECyber ​​fraud
News Summary - Cyber ​​fraud
Next Story