Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈബർ പരാതികൾ ഇനി ‘ആമർ’ കോൺടാക്ട് സെന്‍റർ വഴിയും

text_fields
bookmark_border
ജി.ഡി.ആർ.എഫ്.എയാണ്​ പുതിയ സേവനം അവതരിപ്പിച്ചത്​
സൈബർ പരാതികൾ ഇനി ‘ആമർ’ കോൺടാക്ട് സെന്‍റർ വഴിയും
cancel

ദുബൈ: പൊതുജനങ്ങളുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പുതിയ സൈബർ റിപ്പോർട്ടിങ്​ സംവിധാനം അവതരിപ്പിച്ചു. ഇനി മുതൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളും ‘ആമർ’ കോൺടാക്ട് സെൻറർ വഴിയും എളുപ്പത്തിൽ അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ‘നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്’ എന്ന സന്ദേശത്തോടെയാണ് സേവനം ആരംഭിച്ചത്.

വ്യാജ അക്കൗണ്ടുകൾ, ഔദ്യോഗിക സ്ഥാപനങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ, സംശയാസ്പദമായ ഓൺലൈൻ ഇടപാടുകൾ, സൈബർ ഭീഷണികൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ജി.ഡി.ആർ.എഫ്.എ നിർദേശിച്ചു. ഇതിനായി ‘ആമർ’ കോൾ സെൻററിന്റെ ടോൾ ഫ്രീ നമ്പർ 8005111 ഉപയോഗിക്കാം.

ഇതോടൊപ്പം ഫോൺ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പും അധികൃതർ നൽകി. സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും എമിറേറ്റ്സ് ഐ.ഡി, പാസ്‌പോർട്ട് വിവരങ്ങൾ, ഒ.ടി.പി എന്നിവ പോലുള്ള രഹസ്യ വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് ജി.ഡി.ആർ.എഫ്.എ ഓർമിപ്പിച്ചു. അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകളോട് ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സുരക്ഷിതമായ സേവനങ്ങൾക്കായി ഔദ്യോഗികവും വിശ്വസനീയവുമായ പ്ലാറ്റ്‌ഫോമുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.

‘ദുബൈ നൗ’ ആപ്പ്, ജി.ഡി.ആർ.എഫ്.എയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലൂടെ മാത്രമേ വിവരങ്ങൾ കൈമാറാവൂ. സൈബർ സുരക്ഷ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിനായാണ് പുതിയ നടപടിയെന്നും ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cyber ​​complaints can now be filed through the 'Amar' contact center
Next Story