Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൈബർ ആ​ക്രമണം​: ...

സൈബർ ആ​ക്രമണം​:  ഇമെയിൽ തുറക്കു​േമ്പാൾ ജാഗ്രത വേണം

text_fields
bookmark_border
സൈബർ ആ​ക്രമണം​:  ഇമെയിൽ തുറക്കു​േമ്പാൾ ജാഗ്രത വേണം
cancel

ദുബൈ: നൂറോളം രാജ്യങ്ങളിലെ ആയിരക്കണക്കിന്​ സ്​ഥാപനങ്ങളുടെ കമ്പ്യൂട്ടർ പ്രവർത്തനം തകരാറിലാക്കിയ സൈബർ ആക്രമണത്തെ തുടർന്ന്​ കനത്ത ജാഗ്രത പാലിക്കണമെന്ന്​ കമ്പ്യൂട്ടർ ഉപയോക്​താക്കൾക്കും കമ്പനികൾക്കും ടെലികമ്യൂനികേഷൻ റെഗുലേറ്ററി അ​േതാറിറ്റി (ട്രാ)യുടെ മുന്നറിയിപ്പ്​. കമ്പ്യൂട്ടറിൽ നുഴഞ്ഞു കയറി ഫയലുകൾ രഹസ്യകോഡിട്ടു പൂട്ടി അവ തുറന്നു നൽകാൻ വൻ തുക ആവശ്യ​െപ്പടുകയാണ്​ സൈബർ അക്രമകാരികളുടെ രീതി.

നിലവിൽ രാജ്യത്തെ ഏതെങ്കിലും കംമ്പ്യൂട്ടർ ​ശൃംഖലയെ ഇൗ തകരാർ ബാധിച്ചിട്ടില്ല.എന്നാൽ സൂക്ഷ്​മത തുടർന്നേ തീരൂ. അജ്​ഞാത വിലാസങ്ങളിൽ നിന്നുളള ഇമെയിലുകൾ തുറക്കരുതെന്ന്​ ട്രാ ഒാർമിപ്പിക്കുന്നു. ഒട്ടുമിക്ക സർക്കാർ ഒഫീസ്​ സംവിധാനങ്ങളും സ്​മാർട്ട്​ രീതിയിലേക്ക്​ മാറിയ യു.എ.ഇയിലെ ഇഗവർമ​​െൻറ്​ സേവനങ്ങളെല്ലാം സുരക്ഷിതമാണെന്നും ​ൈവറസ്​ ബാധിച്ചതായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും കമ്പ്യൂട്ടർ എമർജൻസി റെസ്​പോൺസ്​ സംഘം വ്യക്​തമാക്കി. സ്​മാർട്ട്​ഫോണുകളിലും കമ്പ്യൂട്ടറുകളിലും ബാധിക്കുന്ന ​ൈവറസുകളെ പ്രതിരോധിക്കാനും നേരിടാനും സദാ നിരീക്ഷണവും ജാഗ്രതയും തുടരണം.

രേഖകളുടെ ബാക്ക്​അപ്പുകൾ സൂക്ഷിക്കുക,  സംശയകരമായ സൈറ്റുകൾ തുറക്കാതിരിക്കുക, അജ്​ഞാത വിലാസങ്ങളിൽ നിന്നുള്ള മെയിലുകളും ഫയലുകളും തുറക്കാതിരിക്കുക, ആൻറി ​ൈവറസ്​ സോഫ്​റ്റ്​വെയറുകൾ കൃത്യമായി പുതുക്കുക എന്നീ കാര്യങ്ങളും ഉറപ്പുവരുത്തണം. ​ൈവറസുകൾ ബാധിച്ചാൽ ​ൈസബർ അക്രമകാരികളു​െട ആവശ്യത്തിനും ഭീഷണിക്കും വഴങ്ങരുതെന്ന്​ ട്രാ ഒാർമിപ്പിക്കുന്നു. ഭീഷണിക്ക്​ വഴങ്ങി പണം നൽകാൻ തയ്യാറായാൽ അവർ പിന്നീട്​ ബ്ലാക്​മെയിലിംഗ്​ തുടരുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ​െചയ്യും.  സ്​ഥാപനത്തിലെ കമ്പ്യൂട്ടർ ശൃംഖലയിൽ​ ​ൈവറസ്​ ബാധിച്ചാൽ  ​െഎ.ടി വിഭാഗത്തിലും പഴ്​സനൽ കമ്പ്യൂട്ടറിലാണ്​ ആക്രമണമെങ്കിൽ അംഗീകൃത ഡീലറെയും സമീപിച്ച്​ പ്രശ്​ന പരിഹാരത്തിന്​ ശ്രമിക്കണമെന്നും ട്രാ അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cyber attack
Next Story