കാറീം സൈബർ ആക്രമണം: 1.4 കോടി പേരുടെ വ്യക്തിവിവരം മോഷ്ടിച്ചു
text_fieldsഅബൂദബി: കാറീം റൈഡ് ഷെയറിങ് പ്ലാറ്റ്േഫാമിെൻറ കമ്പ്യൂട്ടർ നെറ്റ്വർക് സംവിധാനങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ 1.4 കോടി ജനങ്ങളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കപ്പെട്ടു. മിഡിലീസ്റ്റ്, വടക്കേ ആഫ്രിക്ക, പാകിസ്താൻ, തുർക്കി തുടങ്ങി 13 രാജ്യങ്ങളിലെ 78 നഗരങ്ങളിലെ കമ്പനിയുടെ ഉപഭോക്താക്കളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ, കാർയാത്ര നടത്തിയതിെൻറ വിവരങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. 1.4 കോടി ഉപഭോക്താക്കൾക്ക് പുറമെ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന 558,000 ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
ജനുവരി 14നാണ് സൈബർ ആക്രമണം നടന്നതായി കമ്പനി കണ്ടെത്തിയത്. ഇത്ര കനത്ത സൈബർ ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. പാസ്വേഡുകൾ രഹസ്യകോഡുകളിലായതിനാലും ക്രെഡിറ്റ് കാർഡ് നമ്പറുകൾ അതിസുരക്ഷയുള്ള മൂന്നാം പാർട്ടി സൂക്ഷിക്കുന്നതിനാലും പ്രശ്നമില്ലെന്നും കമ്പനി വ്യക്തമാക്കി.
മോഷ്ടിക്കപ്പെട്ട വിവരങ്ങൾ ദുരുപയോഗം ചെയ്തതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സൈബർ ആക്രമണത്തിന് ശേഷം കാറീം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ നഷ്ടമായിട്ടില്ലെന്നും അധികൃതർ പറയുന്നു. കമ്പനിയുടെ സിസ്റ്റത്തിൽ ഹാക്കർ രേഖപ്പെടുത്തിയ സന്ദേശത്തെ കുറിച്ച് ജനുവരി 14ന് കമ്പനിക്ക് വിവരം ലഭിച്ചു. ഉടൻ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും വിവരങ്ങൾ സംരക്ഷിക്കാനും സേവനം തടസ്സപ്പെടാതിരിക്കാനും ബാഹ്യ സൈബർ സുരക്ഷാ സ്ഥാപനവുമായി ചേർന്ന് നടപടികൾ സ്വീകരിച്ചു. ഹാക്കർമാരുടെ കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നെറ്റ്വർക് പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും കാറീം അവകാശപ്പെട്ടു.ബന്ധപ്പെട്ട നിയമനിർവഹണ ഏജൻസികളെ ഇതു സംബന്ധിച്ച വിവരം ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണ പുരോഗമിക്കുേമ്പാൾ ഇൻറർപോളിെൻറ ഇടപെടൽ ആവശ്യപ്പെടും. കാറീമിെൻറ സെർവറുകൾ അയർലൻഡിലാണ് സ്ഥിതിചെയ്യുന്നത്. ദുബൈ റോഡ്^ഗതാഗത അതോറിറ്റിയെയും (ആർ.ടി.എ) സംഭവം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ സുരക്ഷാ സംവിധാനങ്ങൾ പതിവായി അവലോകനം ചെയ്യുകയും പരഷ്കരിക്കുകയും ചെയ്യാറുണ്ടെങ്കിലും ഇത്തവണ ആക്രമണത്തെ െചറുക്കാനായില്ലെന്ന് ന്ന് കമ്പനി സമ്മതിച്ചു.
14 രാജ്യങ്ങളിലെ 90 നഗരങ്ങളിൽ കാറീമിെൻറ സേവനം ലഭ്യമാണ്. ആർ.ടി.എയുടെ ടാക്സികളിൽ കാറീം റൈഡ് ആപ്ലിക്കേഷൻ ഉപേയാഗപ്പെടുത്തുന്നുണ്ട്. എന്നാൽ, ആർ.ടി.എയെ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്നും തങ്ങളുെട ഡ്രൈവർമാരുടെ വിവരങ്ങൾ കമ്പനിക്ക് നൽകാറില്ലെന്നും അതോറിറ്റി വ്യക്തമാക്കി. ജനുവരിയിൽ ഹാക്കർമാർ 34 വെബ്സൈറ്റുകളെ ലക്ഷ്യമിട്ടിരുന്നതായി യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി (ട്രാ) അറിയിച്ചിട്ടുണ്ട്.
2017 നവംബറിൽ മോഷ്ടിക്കപ്പെട്ട 5.7 കോടി ഉപഭോക്താക്കളുടെയും ഡ്രൈവർമാരുടെയും സ്വകാര്യ വിവരങ്ങൾ മായ്ച്ചുകളയാൻ ഹാക്കർമാർക്ക് പണം നൽകിയതായി ഉബർ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് കമ്പനി ഇൗ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ സീനിയർ സുരക്ഷാ ഒാഫിസറെ കമ്പനി പുറത്താക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
