Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.വി. മുഹമ്മദ് ഹാജി...

സി.വി. മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം ബി.സി. അബൂബക്കറിന്

text_fields
bookmark_border
BC aboobacker
cancel
camera_alt

ബി.​സി. അ​ബൂ​ബ​ക്ക​ര്‍

അ​ബൂ​ദ​ബി: ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ സേ​വ​ന​ത്തി​ന് അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി ഏ​ര്‍പ്പെ​ടു​ത്തി​യ സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​ന് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ബി.​സി. അ​ബൂ​ബ​ക്ക​ര്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന അ​ബൂ​ദ​ബി വേ​ങ്ങ​ര മ​ണ്ഡ​ലം കെ.​എം.​സി.​സി. അ​സം​ബ്ലി​യ-24 പ​രി​പാ​ടി​യി​ല്‍ മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. ശ​രീ​ഫ് കു​റ്റൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ക്കും. 1970 ക​ളി​ല്‍ അ​ബൂ​ദ​ബി​യി​ലെ​ത്തി​യ സി.​വി. മു​ഹ​മ്മ​ദ് ഹാ​ജി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

മ​ല​യാ​ളി ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍, ച​ന്ദ്രി​ക റീ​ഡേ​ഴ്‌​സ് ഫോ​റം, കെ.​എം.​സി.​സി, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി​രു​ന്നു. ദീ​ര്‍ഘ​കാ​ല​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍, അ​ബൂ​ദ​ബി കെ.​എം.​സി.​സി, സു​ന്നി സെ​ന്‍റ​ര്‍, മ​ഹ​ല്ല് ജ​മാ​അ​ത്ത് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍, അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് കാ​ളി​യാ​ട​ന്‍, ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​ര്‍ ട്ര​ഷ​റ​ര്‍ ടി. ​ഹി​ദാ​യ​ത്തു​ല്ല, മ​ണ്ഡ​ലം കെ.​എം.​സി.​സി. പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് ഹാ​ജി പാ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsC.V. Muhammad Haji Memorial Award
News Summary - C.V. Muhammad Haji Memorial Award to BC aboobacker
Next Story