സി.എസ്.ആര് സംരംഭങ്ങള്‍ക്ക് ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനും ഇന്നോവ റിഫൈനിങ്ങും കൈകോര്‍ക്കുന്നു
text_fieldsദുബൈ: ഇന്ത്യയിലെയും ജി.സി.സിയിലെയും പ്രമുഖ സംയോജിത ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ ആ സ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനും, ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് കമ്പനിയും കേരളത്തിലെ വയനാട്ടില്‍ സി.എസ്.ആര് സംരംഭങ്ങള്‍ക്കായുളള ധാര ണപത്രത്തില് ഒപ്പുവെച്ചു. ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് എം.ഡി ജോയ് അറക്കല്‍ വയന ാട്ടില്‍ സംഭാവനയായി നൽകുന്ന രണ്ടര ഏക്കർ ഭൂമിയിൽ പ്രളയത്തിൽ വീട് നഷ്ടമായവര്‍ക്ക് ആസ്റ്റര്‍ വളൻറിയേഴ്സ് വീട് നിര്‍മിച്ചുനല്‍കും.
വയനാട്ടിലെ ഉള്‍പ്രദേശങ്ങളിൽ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന സമ്പൂർണ ആസ്റ്റര്‍ വളൻറിയേഴ്സ് മൊബൈല്‍ ക്ലിനിക്കും അദ്ദേഹം സംഭാവന ചെയ്യും. വീട് നഷ്ടമായ പ്രളയബാധിതര്‍ക്ക് 250 വീടുകള്‍ പ്രഖ്യാപിച്ചുകൊണ്ട്, കേരളം പുനര്‍നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ 2018ലാണ് ആസ്റ്റര്‍ ഹോംസ് സംരംഭത്തിന് തുടക്കമിട്ടത്.
നൂറോളം വീടുകളുടെ നിർമാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇൗ പദ്ധതികളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജോയ് അറക്കല്‍ പദ്ധതിക്ക് പിന്തുണയായി മുന്നോട്ടു വരുകയായിരുന്നു. രണ്ടര ഏക്കർ ഭൂമിയിൽ നിർമിക്കുന്ന നാൽപതോളം വീടുകൾ ‘ആസ്റ്റര്‍ അറക്കല്‍ ഹോംസ്’ എന്നറിയപ്പെടും.
മെഡിക്കല്‍, മെഡിക്കലിതര രംഗങ്ങളില്‍ എല്ലായ്പ്പോഴും ആവശ്യമുള്ള ആളുകള്‍ക്ക് സഹായമെത്തിക്കുന്ന ദൗത്യമാണ് ആസ്റ്റര്‍ വളൻറിയേഴ്സ് പ്രോഗ്രാം ഏറ്റെടുത്തിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
