Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.​എ​സ്.​ആ​ർ,...

സി.​എ​സ്.​ആ​ർ, സു​സ്ഥി​ര​ത: ആ​സ്റ്റ​റി​ന്​ മൂ​ന്ന്​ അ​വാ​ർ​ഡ്​

text_fields
bookmark_border
സി.​എ​സ്.​ആ​ർ, സു​സ്ഥി​ര​ത: ആ​സ്റ്റ​റി​ന്​ മൂ​ന്ന്​ അ​വാ​ർ​ഡ്​
cancel

ദു​ബൈ: സു​സ്ഥി​ര​ത, കോ​ര്‍പ​റേ​റ്റ് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത (സി.​എ​സ്.​ആ​ർ), ക​മ്യൂ​ണി​റ്റി ഉ​ദ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ൽ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​റി​ന്​ മൂ​ന്ന്​ പു​ര​സ്കാ​ര​ങ്ങ​ൾ. ദു​ബൈ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്, അ​റേ​ബ്യ സി.​എ​സ്.​ആ​ർ എ​ന്നി​വ​യു​ടെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ്​ ആ​സ്റ്റ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ദു​ബൈ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്​​സി​ന്‍റെ 'അ​ഡ്വാ​ന്‍സ്ഡ് സി.​എ​സ്.​ആ​ർ ലേ​ബ​ല്‍ ഫോ​ര്‍ 2022' പു​ര​സ്കാ​ര​മാ​ണ്​ ആ​സ്റ്റ​ർ നേ​ടി​യ​ത്. ജോ​ലി​സ്ഥ​ലം, മാ​ര്‍ക്ക​റ്റ്പ്ലേ​സ്, ക​മ്യൂ​ണി​റ്റി, എ​ന്‍വ​യ​ണ്‍മെ​ന്‍റ് എ​ന്നീ നാ​ല് മേ​ഖ​ല​ക​ളാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. നാ​ലാം ത​വ​ണ​യാ​ണ്​ ദു​ബൈ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് അം​ഗീ​കാ​രം ആ​സ്റ്റ​റി​നെ തേ​ടി​യെ​ത്തു​ന്ന​ത്.

ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​റേ​ബ്യ സി.​എ​സ്.​ആ​ർ അ​വാ​ർ​ഡു​ക​ൾ ആ​സ്റ്റ​ർ നേ​ടി​യ​ത്. റാ​സ​ല്‍ഖൈ​മ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡി​പ്പാ​ർ​ട്മെ​ന്‍റ് ചെ​യ​ര്‍മാ​നും റാ​സ​ല്‍ഖൈ​മ സ​ര്‍ക്കാ​റി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ എ​ന്‍ജി​നീ​യ​ര്‍ ശൈ​ഖ്​ സാ​ലിം ബി​ന്‍ സു​ല്‍ത്താ​ന്‍ ബി​ന്‍ സ​ഖ​ര്‍ അ​ല്‍ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ലും സാ​ന്നി​ധ്യ​ത്തി​ലു​മാ​ണ് അ​വാ​ര്‍ഡ് ദാ​നം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

സു​സ്ഥി​ര​ത​ക്കും സി.​എ​സ്.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ എ​പ്പോ​ഴും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ്​ ആ​സ്റ്റ​റെ​ന്ന്​ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asterUAE
News Summary - CSR, Sustainability: Three Awards for Aster
Next Story