സി.എസ്.ഐ പാരീഷ് ആദ്യ ഫലപ്പെരുന്നാൾ 22ന്
text_fieldsഷാർജ സി.എസ്.ഐ പാരീഷ് ആദ്യ ഫലപ്പെരുന്നാളിന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ
വിശദീകരിക്കുന്നു
ഷാർജ: സി.എസ്.ഐ പാരീഷിൽ ആദ്യ ഫലപ്പെരുന്നാൾ ഈ മാസം 22 ഞായറാഴ്ച ആഘോഷിക്കും. ഷാർജ സി.എസ്.ഐ പാരീഷിൽ നടക്കുന്ന പെരുന്നാൾ ആഘോഷത്തിന് ആദ്യഫല സമർപ്പണം, വിഭവങ്ങളുടെ ലേലം, പരമ്പരാഗത കേരള ഭക്ഷണങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റാളുകൾ, വിവിധ ഗെയിമുകൾ, മാജിക് ഷോ, ഗാനമേള, കലാപരിപാടികൾ തുടങ്ങിയവ പകിട്ടേകും. രാവിലെ എട്ടു മണിക്ക് വിശുദ്ധ ആരാധനയോടെയാണ് പെരുന്നാൾ ആരംഭിക്കുക. വൈകീട്ട് ഏഴു മണി വരെ നീളുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായുള്ള മെഡിക്കൽ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകളിൽനിന്നും ഇതര മതങ്ങളിൽനിന്നുമായി 1500ലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാരീഷ് വികാരി റവ. സുനിൽ രാജ് ഫിലിപ്പ്, പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ബിജു തോമസ് ഓവനാലിൽ, പബ്ലിസിറ്റി കൺവീനർ രഞ്ജി തോമസ് മാത്യു, എബി എബ്രഹാം, വി.എം. ജോൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

