സി.എസ്.ഐ പാരിഷ് ഫലപ്പെരുന്നാൾ ആഘോഷം നാളെ
text_fieldsസി.എസ്.ഐ ഇടവകയിലെ ആദ്യ ഫലപ്പെരുന്നാളിന്റെ ഒരുക്കങ്ങൾ വിശദീകരിക്കുന്ന ഭാരവാഹികൾ
ഷാർജ: സി.എസ്.ഐ ഇടവകയിലെ ആദ്യ ഫലപ്പെരുന്നാൾ ഫെബ്രുവരി ഒമ്പതിന് ആഘോഷിക്കും. ഷാർജ സി.എസ്.ഐ പാരിഷിൽ (വർഷിപ്സെന്ററിൽ) നടക്കുന്ന പെരുന്നാൾ ആഘോഷത്തിന് ആദ്യ ഫല സമർപ്പണം, വിഭവങ്ങളുടെ ലേലം, പരമ്പരാഗത കേരള ഭക്ഷണങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റാളുകൾ, ഗെയിമുകൾ, ഗാനമേള, കലാഭവൻ ഹമീദ് നയിക്കുന്ന സ്റ്റാൻഡ് അപ്പ് കോമഡി, അമൃത ടി.വിയിലെ സൂപ്പർ ഡൂപ്പർ പരിപാടിയുടെ വിജയി ബൈജു അശോകിന്റെ സ്പോട്ട് ഡബ്ബിങ്, സഭാജനങ്ങളുടെ കലാപരിപാടികൾ തുടങ്ങിയവ പകിട്ടേകും.
രാവിലെ എട്ടിന് വിശുദ്ധ ആരാധനയോടെയാണ് പെരുന്നാൾ ആരംഭിക്കുന്നത്. വൈകീട്ട് ഏഴുവരെ നീളുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായുള്ള മെഡിക്കൽ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഡോക്ടർ സിജി രവീന്ദ്രൻ നയിക്കുന്ന ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
വിവിധ ക്രൈസ്തവ സഭകളിൽനിന്നും ഇതര മതങ്ങളിൽനിന്നുമായി 1500ലധികം പേരുടെ പങ്കാളിത്തം കൊണ്ട് ഈ പെരുന്നാൾ ശ്രദ്ധേയമാകുമെന്ന് പാരിഷ് വികാരി റവ. സുനിൽ രാജ് ഫിലിപ്പ്, പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ബിജു തോമസ് ഓവനാലിൽ, പബ്ലിസിറ്റി കൺവീനർ രഞ്ജി തോമസ് മാത്യു, എബിൻ ജോർജ്, വി.എം. ജോൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

