അബൂദബിയിൽ സി.എസ്.ഐ ദിനാഘോഷം നടത്തി
text_fieldsഅബൂദബി സി.എസ്.ഐ ദേവാലയത്തിൽ നടന്ന സി.എസ്.ഐ ദിനാഘോഷവും
ഗായകസംഘ ഞായറും
അബൂദബി: സി.എസ്.ഐ ദിനാഘോഷവും ഗായകസംഘ ഞായറും അബൂദബി സി.എസ്.ഐ ദൈവാലയത്തിൽ ബിഷപ് മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടത്തി. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ദൈവവുമായുള്ള ബന്ധവും ഗാനങ്ങൾപോലെ ശ്രുതിമധുരം ആകണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. 1947 സെപ്റ്റംബർ 27ന് രൂപംകൊണ്ട ഈ ഐക്യ സഭ 79 വർഷങ്ങൾ പിന്നിടുന്ന ഒരു ആരാധന സമൂഹമാണ്.
ദൈവിക ആരാധനയെ മധുരമാക്കുന്നതിൽ ഗായകസംഘവും അതിലെ അംഗങ്ങൾ വഹിക്കുന്ന പങ്കും വളരെ വലുതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതുകൊണ്ടുതന്നെ ഗായക സംഘത്തിലെ ഓരോ അംഗവും ക്രിസ്തുസ്നേഹം ഉള്ളവരും ജീവിത മാതൃക പുലർത്തുന്നവരും ക്രിസ്തുവിനെ കണ്ടെത്താൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരും ആകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ രാജ്യത്തെ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം തന്റെ സമൂഹത്തെ ഓർപ്പിച്ചു.
ഇടവക വികാരി റവ. ബിജു കുഞ്ഞുമ്മൻ, റവ. ഡോ. മാത്യു വർക്കി, റവ. രാജു ജേക്കബ്, റവ. ഫെലിക്സ് മാത്യു, റവ. സജി കെ. സം, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

