Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനീസ് ചിത്രകലാ മത്സരത്തിലെ വിജയികളെ റാസൽഖൈമയിലേക്ക് ക്ഷണിച്ച് കിരീടാവകാശി

text_fields
bookmark_border
ചൈനീസ് ചിത്രകലാ മത്സരത്തിലെ വിജയികളെ റാസൽഖൈമയിലേക്ക് ക്ഷണിച്ച് കിരീടാവകാശി
cancel

റാസൽഖൈമ: ഭാവനയിൽ വരച്ച ചിത്രങ്ങളുടെ യഥാർഥ കാഴ്ചകളിലേക്ക് അവർ പറന്നിറങ്ങും. ചൈനയിൽ നടന്ന ചിത്രരചനാ മത്സരത്തിൽ റാസൽഖൈമയെ വർണങ്ങളിലാവാഹിച്ച കൊച്ചുകലാകാരന്മാരെ കുടുംബസമേതം റാസൽഖൈമയിലേക്ക് ക്ഷണിച്ച് റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിട്ടു. കുട്ടികളുടെ മനോഹര ചിത്രങ്ങൾ അവലോകനം ചെയ്ത ശേഷമാണ് ഈ പ്രത്യേക ക്ഷണം.

ഗ്വാങ്‌ഷൂവിൽ നടന്ന ‘മൈ റാസൽഖൈമ - വേർ മൗണ്ടൻസ് മീറ്റ് ദി സീ’ ചിത്രകലാ മത്സരത്തിലെ 12 വിജയികളെയും അവരുടെ കുടുംബങ്ങളെയുമാണ് റാസൽ ഖൈമയിലെത്തിക്കുന്നത്. നേരിൽ കണ്ടിട്ടില്ലെങ്കിലും കുട്ടികൾ റാസൽഖൈമയെ തങ്ങളുടെ ചിത്രങ്ങളിലൂടെ മനോഹരമായി വരച്ചുകാട്ടിയെന്ന് കിരീടാവകാശി പറഞ്ഞു.

റാസൽഖൈമയിലെ സുപ്രധാന സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായാണ് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ഈ മത്സരം സംഘടിപ്പിച്ചത്. റാസൽഖൈമയുടെ ചൈനയിലെ ആദ്യ ബിസിനസ് കൺസൾട്ടൻസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

11നും 15നും ഇടയിൽ പ്രായമുള്ള ഇരുന്നൂറോളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മലനിരകൾ, കടൽ, കോട്ടകൾ, പാരമ്പര്യ പായ്ക്കപ്പലുകൾ, പരുന്തുകൾ, തോട്ടങ്ങൾ തുടങ്ങിയ റാസൽഖൈമയുടെ തനതായ കാഴ്ചകളാണ് കുട്ടികൾ തങ്ങളുടെ ഭാവനയിലൂടെ ചിത്രീകരിച്ചത്.

തിരഞ്ഞെടുത്ത മികച്ച 12 ചിത്രങ്ങൾ റാസൽഖൈമയുടെ ഔദ്യോഗിക 2027 കലണ്ടറിൽ ഉൾപ്പെടുത്തും. റാസൽഖൈമയിലെത്തിയ ശേഷം കുട്ടികൾ തങ്ങൾ വരച്ചുകാട്ടിയ പ്രകൃതിഭംഗിയും പൈതൃകവും നേരിട്ട് അനുഭവിച്ചറിയുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crown Prince invites winners of Chinese art competition to Ras Al Khaimah
Next Story