Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിലേക്കൊഴുകി...

ഷാർജയിലേക്കൊഴുകി ജനസഞ്ചയം​; ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം

text_fields
bookmark_border
ഷാർജയിലേക്കൊഴുകി ജനസഞ്ചയം​; ‘കമോൺ കേരള’ക്ക് പ്രൗഢ തുടക്കം
cancel
camera_alt

 ഷാർജ എക്​സ്​പോ സെന്‍ററിൽ ‘കമോൺ കേരള’ ഏഴാം എഡിഷന്‍റെ ഉദ്​ഘാടന ചടങ്ങിൽ ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ചെയർമാൻ അബ്​ദുല്ല സുൽത്താൻ അൽ ഉവൈസിക്കൊപ്പം ജോയ്​ ആലുക്കാസ്​ ഇന്‍റർനാഷനൽ മാർക്കറ്റിങ്​ തലവൻ​ തോമസ്​ ആന്‍റണി, ഒ- ഗോൾഡ്​ സഹ സ്ഥാപകനും​ ഡയറക്ടറുമായ അഹമ്മദ്​ അബ്​ദൽ തവ്വാബ്​, ഒ- ഗോൾഡ്​ ചെയർമാൻ ബന്ദർ അൽ ഉസ്മാൻ, ഷാർജ എക്സ്​പോ സെന്‍റർ സി.ഇ.ഒ സെയ്​ഫ്​ മുഹമ്മദ്​ അൽ മിദ്​ഫ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​, ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പൻ, ഹോട്ട്​പാക്​ ഗ്രൂപ്​ സി.ടി.ഒയും​ എക്സിക്യൂട്ടിവ്​ ഡയറക്ടറുമായ പി.ബി. അൻവർ, ഗ്ലോബൽ ബിസിനസ്​ ഡയറക്ടറും ​സസ്​റ്റൈയിനബിലിറ്റി തലവനുമായ മൈക്ക്​ ചീത്തം, ഹൈലൈറ്റ്​ ബിൽഡേഴ്​സ്​ സി.ഇ.ഒ പി. മുഹമ്മദ്​ ഫസീം, സ്മാർട്ട്​ ട്രാവൽ ഗ്രൂപ്​ ചെയർമാൻ അഫി അഹമ്മദ്​, മാധ്യമം ജോയന്‍റ്​ എഡിറ്റർ പി.ഐ. നൗഷാദ്​, ഗൾഫ്​ മാധ്യമം മിഡ്​ലീസ്റ്റ്​ ഓപറേഷൻസ്​ ഡയറക്ടർ സലിം അമ്പലൻ തുടങ്ങിയവർ

ഷാർജ: നൂറ്റാണ്ടിന്‍റെ ഇഴയടുപ്പമുള്ള ഇന്തോ-അറബ്​ വാണിജ്യ, സാംസ്കാരിക ബന്ധത്തിന്​ കരുത്ത്​ പകരാൻ ‘ഗൾഫ്​ മാധ്യമം’ ഒരുക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വിജ്ഞാന മേളയായ ‘കമോൺ കേരള’യുടെ ഏഴാം പതിപ്പിന്​ ഷാർജ എക്സ്​പോ സെന്‍ററിൽ പ്രൗഢമായ തുടക്കം. ഇനിയു​ള്ള രണ്ടു ദിനരാത്രങ്ങൾ പ്രവാസികൾക്ക്​ ആഘോഷങ്ങളുടെ ഉത്സവപ്പെരുന്നാൾ.

സംസ്കാരവും വിനോദവും വിജ്ഞാനവും വാണിജ്യവും സംഗമിക്കുന്ന മഹാമേളയിലേക്ക്​ ആദ്യദിനം സന്ദർശക പ്രവാഹം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിന്​ കീഴിൽ നടക്കുന്ന മേളയുടെ ഉദ്​ഘാടനം ഷാർജ ചേംബർ ഓഫ്​ കോമേഴ്​സ്​ ആൻഡ്​ ഇൻഡസ്​ട്രി ചെയർമാൻ അബ്​ദുല്ല സുൽത്താൻ അൽ ഉവൈസ്​ നിർവഹിച്ചു. ഷാർജ എക്സ്​പോ സെന്‍റർ സി.ഇ.ഒ സെയ്​ഫ്​ മുഹമ്മദ്​ അൽ മിദ്​ഫ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​, ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ്​ മൂപ്പൻ, ഒ- ഗോൾഡ്​ ചെയർമാൻ ബന്ദർ അൽ ഉസ്മാൻ, ഒ- ഗോൾഡ്​ സഹ സ്ഥാപകനും​ ഡയറക്ടറുമായ അഹമ്മദ്​ അബ്​ദൽ തവ്വാബ്​, ജോയ്​ ആലുക്കാസ്​ ഇന്‍റർനാഷനൽ മാർക്കറ്റിങ്​ തലവൻ​ തോമസ്​ ആന്‍റണി, ഹോട്ട്​പാക്​ ഗ്രൂപ്​ സി.ടി.ഒയും​ എക്സിക്യൂട്ടിവ്​ ഡയറക്ടറുമായ പി.ബി. അൻവർ, ഗ്ലോബൽ ബിസിനസ്​ ഡയറക്ടറും ​സസ്​റ്റൈയിനബിലിറ്റി തലവനുമായ മൈക്ക്​ ചീത്തം, ഹൈലൈറ്റ്​ ബിൽഡേഴ്​സ്​ സി.ഇ.ഒ പി. മുഹമ്മദ്​ ഫസീം, സ്മാർട്ട്​ ട്രാവൽ ഗ്രൂപ് ചെയർമാൻ അഫി അഹമ്മദ്​, മാധ്യമം ജോയന്‍റ്​ എഡിറ്റർ പി.ഐ. നൗഷാദ്, ഗൾഫ്​ മാധ്യമം മിഡ്​ലീസ്റ്റ്​ ഓപറേഷൻസ്​ ഡയറക്ടർ സലിം അമ്പലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഉദ്​ഘാടനശേഷം വിശിഷ്ടാതിഥികൾ പ്രദർശനനഗരി സന്ദർശിച്ചു. ]

ഗൾഫിൽനിന്നും ഇന്ത്യയിൽനിന്നും 200ഓളം സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളാണ്​ മേളയിൽ ഒരുക്കിയിട്ടുള്ളത്​. വെള്ളിയാഴ്ച രാവിലെ 10ന്​ ആയിരത്തിലധികം കുട്ടികൾ പ​ങ്കെടുത്ത ‘ലിറ്റിൽ ആർട്ടിസ്റ്റ്​’ ചിത്രരചന മത്സരത്തോടെയാണ്​ മഹാമേളക്ക്​​ തുടക്കമായത്​. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം അടുത്ത രണ്ടുദിവസങ്ങളിലും തുടരും. വൈകീട്ട് അഞ്ച്​ മണിക്ക്​​ പ്രധാനവേദിയിൽ നടന്ന ചടങ്ങിൽ അലുമ്നി ഇംപാക്ട്​ അവാർഡ്​ ഫൈനലിസ്റ്റുകളായ പത്ത്​ കോളജ്​ അലുമ്നി കൂട്ടായ്മകളെ ആദരിച്ചു.

രാത്രി ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ബോളിവുഡ്​ ഗായകൻ സൽമാൻ അലി നയിച്ച സംഗീതനിശ സന്ദർശകർക്ക്​ വിരുന്നായി മാറി. ശനിയാഴ്ച പ്രധാനവേദിയിൽ ജലീൽ കാഷ്​ ആൻഡ്​ ക്യാരി പയനീർ അവാർഡ്, ഇന്ത്യൻ-അറബ്​ വനിത പ്രതിഭകൾക്ക്​ ആദരമൊരുക്കുന്ന ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ പുരസ്കാരം എന്നിവ സമ്മാനിക്കും.

തെന്നിന്ത്യൻ താരം പ്രിയാമണി ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങളാണ്​​ ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ പുരസ്കാരം ഏറ്റുവാങ്ങുന്നത്​. ​ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ബിസിനസ്​ അച്ചീവ്​മെന്‍റ്​ അവാർഡ്​, ​ബിസിനസ്​ ഐക്കൺ അവാർഡ്​, അറേബ്യൻ ലഗസി അവാർഡ്​ എന്നിവ സമ്മാനിക്കും. ചടങ്ങിൽ ചലച്ചിത്ര നടൻ മോഹൻലാലാണ്​ മുഖ്യാതിഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamUAE.gulf news malayalamCommon Kerala Lights Camera Action
News Summary - Crowds flock to Sharjah; 'Came on Kerala' gets off to a big start
Next Story