Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഷാ​ർ​ജ​യി​ലേ​ക്കൊ​ഴു​കി ജ​ന​സ​ഞ്ച​യം​; ‘ക​മോ​ൺ കേ​ര​ള’​ക്ക് പ്രൗ​ഢ തു​ട​ക്കം

text_fields
bookmark_border
ഷാ​ർ​ജ​യി​ലേ​ക്കൊ​ഴു​കി ജ​ന​സ​ഞ്ച​യം​; ‘ക​മോ​ൺ കേ​ര​ള’​ക്ക് പ്രൗ​ഢ തു​ട​ക്കം
cancel

ഷാ​ർ​ജ: ഇ​ന്തോ-​അ​റ​ബ്​ വാ​ണി​ജ്യ,സാം​സ്കാ​രി​ക ബ​ന്ധ​ത്തി​ന്​ ക​രു​ത്ത്​ പ​ക​ർ​ന്ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ, സാം​സ്കാ​രി​ക, വി​നോ​ദ, വി​ജ്ഞാ​ന മേ​ള​യാ​യ ‘ക​മോ​ൺ കേ​ര​ള’​യു​ടെ ഏ​ഴാം പ​തി​പ്പി​ന്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ പ്രൗ​ഢ​മാ​യ തു​ട​ക്കം.

ഇ​നി​യു​​ള്ള ര​ണ്ടു ദി​ന​രാ​ത്ര​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ത്സ​വ​പ്പെ​രു​ന്നാ​ൾ. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്​ നി​ർ​വ​ഹി​ച്ചു.

ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​ർ സി.​ഇ.​ഒ സെ​യ്​​ഫ്​ മു​ഹ​മ്മ​ദ്​ അ​ൽ മി​ദ്​​ഫ, ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ ഹം​സ അ​ബ്ബാ​സ്, ഒ- ​ഗോ​ൾ​ഡ്​ ചെ​യ​ർ​മാ​ൻ ബ​ന്ദ​ർ അ​ൽ ഉ​സ്മാ​ൻ, ഒ- ​ഗോ​ൾ​ഡ്​ സ​ഹ സ്ഥാ​പ​ക​നും​ ഡ​യ​റ​ക്ട​റു​മാ​യ അ​ഹ​മ്മ​ദ്​ അ​ബ്​​ദ​ൽ ത​വ്വാ​ബ്, ജോ​യ്​ ആ​ലു​ക്കാ​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​ർ​ക്ക​റ്റി​ങ്​ ത​ല​വ​ൻ​ തോ​മ​സ്​ ആ​ന്‍റ​ണി, ഹോ​ട്ട്​​പാ​ക്​ ഗ്രൂ​പ്​ സി.​ടി.​ഒ പി.​ബി. അ​ൻ​വ​ർ, ഗ്ലോ​ബ​ൽ ബി​സി​ന​സ്​ ഡ​യ​റ​ക്ട​റും ​സ​സ്​​റ്റൈ​യി​ന​ബി​ലി​റ്റി ത​ല​വ​നു​മാ​യ മൈ​ക്ക്​ ചീ​ത്തം, ഹൈ​ലൈ​റ്റ്​ ബി​ൽ​ഡേ​ഴ്​​സ്​ സി.​ഇ.​ഒ പി. ​മു​ഹ​മ്മ​ദ്​ ഫ​സീം, സ്മാ​ർ​ട്ട്​ ട്രാ​വ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ​മ്മ​ദ്, ‘മാ​ധ്യ​മം’ ജോ​യ​ന്‍റ്​ എ​ഡി​റ്റ​ർ പി.​ഐ. നൗ​ഷാ​ദ്, ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഗ​ൾ​ഫി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ​നി​ന്നും 200ഓ​ളം സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളാ​ണ്​ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന്​ ​ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പ​​ങ്കെ​ടു​ത്ത ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്​’ ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ന്നു. മ​ത്സ​രം അ​ടു​ത്ത ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. വൈ​കീ​ട്ട്​ പ്ര​ധാ​ന​വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ലും​നി ഇം​പാ​ക്ട്​ അ​വാ​ർ​ഡ്​ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ പ​ത്ത്​ കോ​ള​ജ്​ അ​ലും​നി കൂ​ട്ടാ​യ്മ​ക​ളെ ആ​ദ​രി​ച്ചു.

രാ​ത്രി ബോ​ളി​വു​ഡ്​ ഗാ​യ​ക​ൻ സ​ൽ​മാ​ൻ അ​ലി ന​യി​ച്ച സം​ഗീ​ത​നി​ശ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​രു​ന്നാ​യി മാ​റി. ശ​നി​യാ​ഴ്ച ജ​ലീ​ൽ കാ​ഷ്​ ആ​ൻ​ഡ്​ ക്യാ​രി പ​യ​നീ​ർ അ​വാ​ർ​ഡ്, തെ​ന്നി​ന്ത്യ​ൻ താ​രം പ്രി​യാ​മ​ണി ഉ​ൾ​പ്പെ​ടെ വ​നി​ത പ്ര​തി​ഭ​ക​ൾ​ക്കു​ള്ള ഇ​ന്തോ-​അ​റ​ബ്​ വി​മ​ൻ എ​ക്സ​ല​ൻ​സ്​ പു​ര​സ്കാ​രം എ​ന്നി​വ സ​മ്മാ​നി​ക്കും. ​ഞാ​യ​റാ​ഴ്ച ബി​സി​ന​സ്​ അ​ച്ചീ​വ്​​മെ​ന്‍റ്​ , ​ബി​സി​ന​സ്​ ഐ​ക്ക​ൺ, അ​റേ​ബ്യ​ൻ ല​ഗ​സി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. ച​ല​ച്ചി​ത്ര ന​ട​ൻ മോ​ഹ​ൻ​ലാ​ലാ​ണ്​ മു​ഖ്യാ​തി​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCommon keralaSharjahLatest News
News Summary - Crowds flock to Sharjah; 'Common Kerala' gets off to a flying start
Next Story