‘പാണക്കാട്ടെ നേതൃത്വത്തെ തള്ളിപ്പറയുന്നവർ ചരിത്രമറിയാത്തവർ’
text_fieldsദുബൈ: മാനവിക ഐക്യം ഉയർത്തിപ്പിടിച്ചും മതമൈത്രിയുടെ വാഹകരായും നേതൃത്വം നൽകുന്ന പാണക്കാട്ടെ നേതൃത്വത്തെ തള്ളിപ്പറയുന്നവർ ചരിത്രമറിയാത്തവരാണെന്നും മതേതര ഇന്ത്യക്ക് കേരളം മാതൃകയാകുന്നതിന് പാണക്കാട്ടെ പങ്ക് ചെറുതല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും കെ.എം.സി.സി ഓവർസീസ് ചീഫ് ഓർഗനൈസറുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അശ്റഫ് പറമ്പത്ത് അധ്യക്ഷത വഹിച്ചു.
എൻ.കെ. ഇബ്രാഹിം, ഹസ്സൻ ചാലിൽ, കെ.പി. മുഹമ്മദ്, മൂസ കൊയമ്പ്രം, ഹമീദ് വലിയാണ്ടി, ഇ. കുഞ്ഞാലി എന്നിവർ സംസാരിച്ചു. വി.വി. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായി വി.വി. സൈനുദ്ദീൻ (പ്രസി.), നൗഷാദ് വാണിമേൽ (ജന. സെക്ര.), ഹമീദ് നാമത്ത് (ട്രഷ.), മഹമൂദ് ഹാജി നാമത്ത്, വി.എ. റഹീം, സുഫൈദ് ഇരിങ്ങണ്ണൂർ, നിസാർ ഇല്ലത്ത്, ഷരീഫ് വാണിമേൽ, കെ.പി. റഫീഖ് (വൈ. പ്രസി.), ബഷീർ വാണിമേൽ, മുഹമ്മദ് അഷ്ഫാഖ് കൊയമ്പ്രം, റിയാസ് ലൂലി, പി.കെ. മുഹമ്മദ് എടച്ചേരി, സി.കെ. ഷഹനാസ്, സിയാദ് പാലോൽ (സെക്ര.). വി.കെ. റിയാസ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മൊയ്തീൻ കോയയായിരുന്നു നിരീക്ഷകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

