ലൈംഗികവൃത്തിക്ക് പണം നൽകാത്തതിന് തട്ടിക്കൊണ്ടുപോകൽ: അഞ്ചുപേർ വിചാരണയിൽ
text_fieldsഅബൂദബി: ലൈംഗികവൃത്തിക്ക് പണം നൽകാത്തയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഷ്യൻ സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ കോടതിയിൽ വിചാരണക്ക് ഹാജരാക്കി. വേശ്യാവൃത്തി, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. തട്ടിെകാണ്ടുപോകപ്പെട്ടയാൾ അബൂദബിയിലെ തെരുവിൽ കണ്ടുമുട്ടിയ ഏഷ്യൻ സ്ത്രീ പണത്തിന് ലൈംഗികവൃത്തിക്ക് സമ്മതിക്കുകയായിരുന്നുവെന്ന് കോടതിരേഖകൾ പറയുന്നു. എന്നാൽ, ലൈംഗികവൃത്തിക്ക് ശേഷം പണം നൽകാൻ ഇയാൾ വിസമ്മതിച്ചു. തുടർന്ന് സ്ത്രീ തെൻറ കൂട്ടാളികളായ നാല് പുരുഷന്മാരെ വിവരമറിയിക്കുകകയായിരുന്നു. പുരുഷന്മാരെത്തി പണം നൽകാൻ ആവശ്യപ്പെെട്ടങ്കിലും തയാറാകാത്തതിനെ തുടർന്ന് നിർബന്ധിച്ച് കാറിൽ കയറ്റി വിജനമായ സ്ഥലത്ത് കെണ്ടുപോയി മർദിച്ചു. തുടർന്ന് തട്ടിക്കൊണ്ട് പോകപ്പെട്ടയാൾ സ്പോൺസറുടെ ഫോൺനമ്പർ നൽകി. സ്പോൺസറെ ഫോണിൽ ബന്ധപ്പെട്ട പ്രതികൾ 1500 ദിർഹം ആവശ്യപ്പെട്ടു. എന്നാൽ, സ്പോൺസർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, പ്രതികൾ കുറ്റം നിഷേധിച്ചു. വിചാരണ മേയ് 17ലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.