മെട്രോയിൽ സ്ത്രീയെ ഉപദ്രവിച്ച ഇന്ത്യക്കാരന് പണി കിട്ടി
text_fieldsദുബൈ: മദ്യപിച്ച് മെട്രോ ട്രെയിനിൽ കയറി യാത്രക്കാരിയുടെ ദേഹത്ത് കൈവെച്ച ഇന്ത്യക്കാരനെ പിടികൂടി. കഴിഞ്ഞ മാസം വാലൈൻറൻ ദിനത്തിൽ രാത്രി 10.15 നാണ് സംഭവം. സെയിൽസ്മാനായി ജോലി േനാക്കുന്ന ഇയാൾക്ക് 38 വയസുണ്ട്. 27 വയസുള്ള ഇന്ത്യക്കാരിയാണ് പരാതി നൽകിയത്. തൊട്ടടുത്ത സീറ്റിലിരുന്ന സ്ത്രീയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. ലൈസൻസില്ലാതെ മദ്യപിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ചൊവ്വാഴ്ച ആംഭിച്ച വിചാരണയിൽ ഇയാൾ കുറ്റം നിക്ഷേധിച്ചു.
അബദ്ധത്തിൽ സ്ത്രീയുടെ മേൽ കൈ തട്ടിയതാണെന്നായിരുന്നു ഇയാളുടെ വാദം. യുവതി പൊലീസിനെ വിളിച്ചപ്പോൾ ഇയാൾ രണ്ടുതവണ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അതിവേഗമെത്തിയ പൊലീസിെൻറ പിടിയിൽ പെട്ടു. തുടർന്ന് ക്ഷമ പറഞ്ഞുവെങ്കിലും യുവതി പരാതിയിൽ ഉറച്ചു നിന്നു. കേസിൽ ഇൗ മാസം 27 ന് വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
