Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശുചിമുറിയിൽ ഒളിഞ്ഞു...

ശുചിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവിന്​ മൂന്ന്​ മാസം തടവ്​

text_fields
bookmark_border
ശുചിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവിന്​ മൂന്ന്​ മാസം തടവ്​
cancel

ദുബൈ: സ്​ത്രീകളുടെ ശുചിമുറിയിൽ കയറി ഒളിഞ്ഞുനോക്കിയ യുവാവിനെ മൂന്ന്​ മാസം തടവിന്​ ശിക്ഷിച്ചു. ഫിലിപ്പൈൻസ്​ സ്വദേശിനികളുടെ പരാതിയിൽ 23 കാരനായ ജോർദാൻ യുവാവിനെയാണ്​ ശിക്ഷിച്ചത്​. കമ്പ്യൂട്ടർ ഒാപറേറ്ററാണ്​ പ്രതി. കഴിഞ്ഞ മെയിൽ ദുബൈയിലെ ഒരു ഹോട്ടലിലാണ്​ സംഭവംനടന്നത്​. 
അതേ ഹോട്ടലിൽ സെക്രട്ടറിയായി ജോലിചെയ്യുന്ന യുവതി ശുചിമുറി ഉപയോഗിക്കു​േമ്പാൾ തൊട്ടടുത്ത മുറിയിൽനിന്ന്​ ഒളിഞ്ഞുനോക്കിയെന്നാണ്​ കേസ്​. ഇൗ സമയം അവിടെയെത്തിയ മറ്റൊരു ഫിലിപ്പൈൻസ് സ്വദേശിനി യുവാവിനെ കണ്ടു.

പുറത്തിറങ്ങൻ ഇരുവരും ആവശ്യപ്പെ​െട്ടങ്കിലും ഏറെനേരം കഴിഞ്ഞാണ്​ ഇയാൾ പുറത്തുവന്നത്​. അബദ്ധം പറ്റി വനിതകളുടെ ശുചിമുറിയിൽ കയറിയതാണെന്ന്​ യുവാവ്​ പറഞ്ഞുവെങ്കിലും സി.സി. ടി.വി ദ​ൃശ്യങ്ങളിൽ ഇത്​ കളവാണെന്ന്​ ബോധ്യപ്പെട്ടിട്ടുണ്ട്​. ശിക്ഷാ കാലാവധിക്ക്​ ശേഷം ഇയാളെ നാടുകടത്താനും നിർദേശിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgulf newsmalayalam news
News Summary - crime-uae-gulf news
Next Story