വന്ധ്യത മാറ്റാൻ മന്ത്രവാദം; സ്ത്രീയിൽനിന്ന് 60,000 ദിർഹം തട്ടി
text_fieldsഅബൂദബി: മന്ത്രവാദത്തിലൂടെ വന്ധ്യത മാറ്റാമെന്ന് വിശ്വസിപ്പിച്ച് കുട്ടികളില്ലാത്ത സ്ത്രീയിൽനിന്ന് 60,000 ദിർഹം തട്ടിയെടുത്തു. ‘ജിന്ന് ചികിത്സ’യിലൂടെയും മറ്റും അസുഖം മാറ്റാമെന്ന് പ്രലോഭിപ്പിച്ച് തട്ടിപ്പ് നടത്തുന്ന അറേബ്യൻ വംശജനായ പ്രതിയെ അൽെഎൻ ക്രിമിനൽ കോടതിയിൽ വിചാരണക്ക് ഹാജരാക്കി.
ആറ് വർഷം മുമ്പ് വിവാഹം കഴിയുകയും നിരവധി തവണ വന്ധ്യത ചികിത്സ നടത്തിയിട്ടും കുട്ടികളുണ്ടാകാതിരിക്കുകയും ചെയ്ത സ്ത്രീയാണ് തട്ടിപ്പിന് ഇരയായതെന്ന് കോടതി രേഖകൾ പറയുന്നു. സുഹൃത്തുക്കളുെട ഉപദേശം സ്വീകരിച്ചാണ് ഇവർ മന്ത്രവാദിയെ ചികിത്സക്കായി സമീപിച്ചത്.
ചികിത്സയുടെ ഭാഗമായി മന്ത്രവാദി സ്ത്രീയുടെ മുഖത്തും ശരീരത്തിലും പ്രത്യേക പൊടി വിതറുകയും കുപ്പിയിലാക്കി നൽകിയ വെള്ളത്തിൽ വീട്ടിൽ പോയി കുളിക്കാൻ ആവശ്യപ്പെട്ടതായും പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. സ്ത്രീക്ക് ഒരു മുട്ട നൽകി ശനിയാഴ്ച സൂര്യോദയത്തോടെ ഇത് വീടിെൻറ മുഖ്യ വാതിൽക്കൽവെച്ച് പൊട്ടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശേഷം ഇൗ മുട്ടയുടെ തോട് തിരിച്ചുകൊണ്ടുവരണമെന്നും മന്ത്രവാദി പറഞ്ഞു. ഇൗ മുട്ടത്തോട് ശ്മശാനത്തിൽ കുഴിച്ചിടുന്നതോടെ സ്ത്രീക്ക് ഗർഭധാരണത്തിന് സാധിക്കുമെന്നാണ് മന്ത്രവാദി അവകാശപ്പെട്ടത്. സ്ത്രീ മുട്ട പൊട്ടിക്കാൻ പോയപ്പോൾ രഹസ്യമായി പിന്തുടർന്ന ഭർത്താവ് കാര്യങ്ങൾചോദിച്ചപ്പോഴാണ് മന്ത്രവാദിയെ കുറിച്ച് അറിയുന്നത്. 60,000 ദിർഹം ഭാര്യയിൽനിന്ന് മന്ത്രവാദി വാങ്ങിയെന്നറിഞ്ഞ ഭർത്താവ് അൽെഎൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പ്രതി താൻ മന്ത്രവാദം നടത്തുന്നതായി പൊലീസിന് മൊഴി നൽകി. തെൻറ കക്ഷികളിൽ കൂടുതലും സ്ത്രീകളാണെന്നും ആരിൽനിന്നും പണം നിർബന്ധിച്ച് വാങ്ങാറില്ലെന്നും അയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
