11കാരനെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ
text_fieldsഅബൂദബി: പാക് ബാലൻ അസാൻ മാജിദ് ജാൻജുവയെ (11) പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. അസാൻ മാജിദിെൻറ രണ്ടാനമ്മയുടെ സഹോദരനായ പാകിസ്താൻകാരനെയാണ് അബൂദബി ക്രിമിനൽ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നിടത്ത് ഹാജരാകാന്‍ കുട്ടിയുടെ രക്തബന്ധുക്കള്‍ക്ക് കോടതി അനുവാദം നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ക്ക് പ്രതി രണ്ട് ലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച സാധനങ്ങള്‍ കണ്ടുകെട്ടണമെന്നും ഉത്തരവിലുണ്ട്.
ക്രിമിനൽ കോടതി വിധിക്കെതിരെ 14 ദിവസത്തിനകം പ്രതിക്ക് അപ്പീൽ നൽകാം. യു.എ.ഇ നിയമ പ്രകാരം ഏത് വധശിക്ഷ വിധിയും അപ്പീൽ കോടതിയും പരമോന്നത കോടതിയും ശരിവെച്ച ശേഷമേ നടപ്പാക്കാനാവൂ.2017 ജൂൺ ആദ്യത്തിലാണ് അസാൻ മാജിദിനെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്ന സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ അവെന തെരഞ്ഞ് സ്കൂളിലായിരുന്നു.
സ്ത്രീവേഷം ധരിച്ചെത്തിയാണ് പ്രതി കുട്ടിയെ കെട്ടിടത്തിെൻറ മുകൾനിലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം വസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം കയർ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു.കുട്ടിയുടെ മൃതദേഹം കണ്ടെത്തി ഏതാനും ദിവസത്തിനകം 33കാരനായ പ്രതിയെ അബൂദബി പൊലീസ് പിടികൂടി. കുട്ടിയുടെ ഖബറടക്കത്തിൽ പെങ്കടുക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും പ്രതി മുമ്പന്തിയിലുണ്ടായിരുന്നു.
കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുമ്പാണ് അസാൻ മാജിദ് അബൂദബിയിലെത്തിയത്. അതുവെര മാതാവ് താത്യാന ക്രൂസിനക്കൊപ്പം മോസ്കോയിലായിരുന്നു താമസം. അസാൻ വന്നതിന് തെൻറ ജീവിതം കൂടുതൽ സന്തോഷകരമായെന്നും തനിക്ക് യുവത്വം അനുഭവപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ് ഡോ. മാജിദ് ജാൻജുവ പറഞ്ഞു. എന്നെ വിട്ടുനിൽക്കുേമ്പാൾ അവൻ അനുഭവിച്ച പ്രയാസങ്ങളെ കരുതി അവന് കൂടുതൽ കരുതൽ നൽകിയിരുന്നു. അവൻ വളരെ സജീവമായ കുട്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്നിടത്ത് താനുണ്ടാകും –പിതാവ്
അബൂദബി: മകനെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് ഹാജരാകുമെന്ന് അസാൻ മാജിദിെൻറ പിതാവ് ഡോ. മാജിദ് ജാൻജുവ. കോടതി ഉത്തരവിൽ സംതൃപ്തിയുണ്ടെന്നും ശിക്ഷ നടപ്പാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘കോടതി തീരുമാനം അൽപം ആശ്വാസം നൽകുന്നു. എന്നാൽ, കൊലയാളി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അയാൾ ജീവിച്ചിരിക്കുന്നിടത്തോളം അത് തങ്ങൾക്ക് പ്രയാസകരമായിരിക്കും. തുടർ നടപടികൾക്ക് എത്ര കാലമെടുക്കുമെന്ന് തനിക്കറിയില്ല. എന്നാൽ, കൊലയാളിക്ക് വധശിക്ഷ നൽകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.’ ^ ഡോ. മാജിദ് കൂട്ടിച്ചേർത്തു.
തങ്ങളുടെ മകൻ ധൈര്യശാലിയായിരുന്നുവെന്നും ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്യാൻ ശ്രമിച്ചാൽ അവൻ ശക്തമായി എതിർക്കുമായിരുന്നുവെന്നും അസാൻ മാജിദിെൻറ മാതാവും റഷ്യക്കാരിയുമായ താത്യാന ക്രൂസിന പറഞ്ഞു. പ്രതിയുടെ വധശിക്ഷയാണ് ആവശ്യമെന്നും ദിയാധനം സ്വീകരിക്കില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
അവസാനം വരെ കുറ്റം നിഷേധിച്ച് പ്രതി
അബൂദബി: അസാൻ മാജിദ് വധക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി വിചാരണയുെട എല്ലാ ഘട്ടങ്ങളിലും കുറ്റം നിഷേധിച്ചു. സംഭവസമയത്ത് താൻ മുസഫയിലെ ലേബർ ക്യാമ്പിലായിരുന്നുവെന്ന വാദമാണ് പ്രതി ഉയർത്തിയത്. കുട്ടിയെ കൊന്നിട്ടുണ്ടെങ്കിൽ രണ്ട് ദിവസം കഴിഞ്ഞുള്ള സംസ്കാര ചടങ്ങിൽ താൻ പെങ്കടുക്കുകയെന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. എല്ലാവരെയും പോലെ താനും കുടുംബത്തെ ആശ്വസിപ്പിച്ചു. കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തപ്പോൾ ആശ്ചര്യപ്പെട്ടുവെന്നും പ്രതി പറഞ്ഞു.
പ്രബല തെളിവുമായി പ്രോസിക്യൂഷൻ
അബൂദബി: അസാൻ മാജിദ് വധക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകാനുള്ള വിധിയിലേക്ക് നയിച്ചത് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ പ്രബലമായ തെളിവുകൾ. കുറ്റകൃത്യത്തിനായി കെട്ടിടത്തിലേക്ക് വരുന്നതിെൻറയും ശേഷം തിരിച്ചുപോകുന്നതിെൻറയും വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് ഹാജരാക്കിയത്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം വാങ്ങാന്‍ പ്രതി കടകളില്‍ കയറിയിറങ്ങുന്ന ദൃശ്യങ്ങള്‍ വിവിധ കാമറകളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു.
പ്രതിയുടെ അഭിഭാഷകൻ ഹസൻ ആൽ റിയാമി ആവശ്യപ്പെട്ടത് പ്രകാരം മാനസികാരോഗ്യ പരിശോധനക്ക് പ്രതിയെ വിധേയനാക്കുകയും ചെയ്തിരുന്നു. മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. കുറ്റകൃത്യത്തിന് മാസങ്ങളോളം ആസൂത്രണം ചെയ്തതായും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ഭീകരമായ കുറ്റകൃത്യം ചെയ്ത പ്രതിയെ ‘മനുഷ്യചെന്നായ’ എന്നും പ്രോസിക്യൂഷൻ വിശേഷിപ്പിച്ചു. യു.എ.ഇയിലെ എയർ കണ്ടീഷനിങ് കമ്പനിയിൽ ജോലി കണ്ടെത്താൻ സഹായിച്ച അസാൻ മാജിദിെൻറ പിതാവിനെ പ്രതി ചതിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
