Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീ​ട്ട​മ്മ​ക്ക്​ ...

വീ​ട്ട​മ്മ​ക്ക്​  പാ​ർ​ക്കി​ൽ മാ​ന​ഭം​ഗം: കേ​സ്​ വി​ചാ​ര​ണ  തു​ട​ങ്ങി

text_fields
bookmark_border
വീ​ട്ട​മ്മ​ക്ക്​  പാ​ർ​ക്കി​ൽ മാ​ന​ഭം​ഗം: കേ​സ്​ വി​ചാ​ര​ണ  തു​ട​ങ്ങി
cancel
ദു​ബൈ: റാ​ഷി​ദി​യ​യി​ലെ പാ​ർ​ക്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ ഇത്യോ​പ്യ​ൻ വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ഫോ​ൺ ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി. റ​മ​ദാ​നി​ൽ രാ​ത്രി വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ ത​ട​ഞ്ഞു നി​ർ​ത്തി​യ പ്ര​തി ഫോ​ൺ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടാ​ക്കാ​തെ വ്യാ​യാ​മം തു​ട​ങ്ങി​യ​പ്പോ​ൾ ഇ​യാ​ൾ പി​ൻ​തു​ട​രു​ക​യും ക​ട​ന്നു പി​ടി​ക്കു​ക​യും ഫോ​ൺ പി​ടി​ച്ചു പ​റി​ച്ച്​ ക​ട​ന്നു ക​ള​യു​ക​യും ചെ​യ്​​തു. മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​രു സ്വ​ദേ​ശി വ​നി​ത​യോ​ട്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കും ഇ​ത്ത​രം ദു​ര​നു​ഭ​വ​മു​ണ്ടാ​യ​താ​യി വ്യ​ക്​​ത​മാ​യി. പ്ര​തി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പാ​ർ​ക്കി​ൽ നി​ൽ​ക്കു​ന്ന​തു ക​ണ്ട്​ ഉ​ട​ന​ടി ഭ​ർ​ത്താ​വി​നെ​യും പൊ​ലീ​സി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 25 വ​യ​സു​കാ​ര​നാ​യ മെ​ക്കാ​നി​ക്ക്​ ക​ു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി ആ​ഗ​സ്​​റ്റ്​ 22ന്​ ​കേ​സി​ൽ വി​ധി പ​റ​യും.
Show Full Article
TAGS:Crime Newsgulf newsmalayalam news
News Summary - crime-uae-gulf news
Next Story