ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രോല്‍സാഹനവുമായി റാക് പൊതുമരാമത്ത് വകുപ്പ്
text_fieldsറാസല്‍ഖൈമ: ജീവനക്കാര്‍ക്ക് കായിക വിനോദത്തിന് അവസരമൊരുക്കി റാക് പബ്ലിക് വര്‍ക്സ് വകുപ്പ് അധികൃതര്‍ റാസല്മൈയില് ക്രിക്കറ്റ് മല്‍സരത്തിന് വേദിയൊരുക്കുന്നു. ഇതിെൻറ ഭാഗമായി റാക് പബ്ളിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെൻറ് (പി.എസ്.ഡി) ക്രിക്കറ്റ് ക്ളബ് രൂപവത്കരിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പി.എസ്.ഡി റാക് ക്രിക്കറ്റ് ലീഗ് (ആര്.സി.എല്‍) എന്ന പേരില്‍ 18 ടീമുകള്‍ മാറ്റുരക്കുന്ന ട്വന്റി ട്വന്റി ക്രിക്കറ്റ് മല്‍സരങ്ങളുടെ പ്രഖ്യാപനം റാക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ ഹമ്മാദി നിര്‍വഹിച്ചു.
ഒക്ടോബര്‍ 12 മുതല്‍ റാസല്‍ഖൈമയിലെ ഒമ്പത് വ്യത്യസ്ത ഗ്രൗണ്ടുകളിലായാണ് പ്രാഥമിക മല്‍സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും. അസി. ഡയറക്ടര്‍ ഈസ ഷംസി, അക്കൗണ്ട്സ് മാനേജര്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. ആര്.സി.എല്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി ആരിഫ് കുറ്റ്യാടി, അനീസ്, ലിറര്‍, ശക്കീര്‍, നഈം വെട്ടിലകത്ത്, സന്ദീപ് വെള്ളല്ലൂര്‍ എന്നിവരെ തെരഞ്ഞെടുത്തു. 18 ടീമുകളുടെ ക്യാപ്റ്റന്മാരും മാനേജര്‍മാരും പങ്കെടുത്ത ചടങ്ങില്‍ നേരത്തെ നടന്ന മല്‍സരത്തില്‍ മികച്ച താരമായി തെരഞ്ഞെടുത്ത റാക് പി.എസ്.ഡി ക്ളബ് അംഗം വിശ്വനാഥന് ഉപഹാരം നല്കി.
