ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തവർ
ദുബൈ: കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലടി ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ പ്രമുഖ ടീമുകളെ അണിനിരത്തി ദുബൈ അൽ അഹ്ലി ക്ലബ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൗണ്ടറി ബ്രേക്കേഴ്സ് പുലാമന്തോൾ പ്രഥമ പെരിന്തൽമണ്ണ കെ.എം.സി.സി 2025 ക്രിക്കറ്റ് ട്രോഫി നേടി. നാസർ പുത്തൂർ, ഗഫൂർ കാപ്പ്, സക്കീർ പാലത്തിങ്ങൽ, അസ്കർ കാര്യവട്ടം, ശിഹാബ് അലി, സൈദ് ഇമാം ഡോക്യുമെന്റ്സ്, ഹംസ സൈതാലി ഉണ്ണിയാൽ, ഷംസു മണലായ, മുജീബ് അമ്മിനിക്കാട്, മുത്തുപ്പ, ജിഷാദ് കീപ്പർ, അനസ് താഴെക്കോട് എന്നിവർ നേതൃത്വം വഹിച്ചു.

