പാസ്വേർഡ് ഫോണിൽ സൂക്ഷിച്ചത് പണിയായി; ക്രെഡിറ്റ് കാർഡിൽ നിന്ന് ചോർത്തിയത് 30000 ദിർഹം
text_fieldsദുബൈ: ക്രെഡിറ്റ് കാർഡും നല്ലതു തന്നെ, സ്മാർട്ട് ഫോണും നല്ലതു തന്നെ^പക്ഷെ സൂക്ഷിച്ചില്ലെങ്കിൽ അപകടം വരുന്ന വഴി അറിയില്ല. ദുബൈയിൽ താമസിക്കുന്ന ഒരു അറബ് പൗരെൻറ ക്രെഡിറ്റ് കാർഡിൽ നിന്ന് 30000 ദിർഹമാണ് നഷ്ടപ്പെട്ടത്. നൈജീരിയയിൽ നിന്നും ലണ്ടനിൽ നിന്നുമെല്ലാം തെൻറ കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടന്നുവെന്നറിഞ്ഞ് അന്തം വിട്ട് പൊലീസിനെ സമീപിച്ചപ്പോഴാണ് കഥ വ്യക്തമായത്. ഇദ്ദേഹം തെൻറ ക്രെഡിറ്റ് കാർഡിെൻറ ചിത്രമെടുത്ത് െഎഫോണിൽ സൂക്ഷിച്ചിരുന്നു. കാർഡിെൻറ രഹസ്യ നമ്പറും അതിൽ സേവ് ചെയ്തിരുന്നു. സംശയകരമായ ചില ലിങ്കുകളിൽ ക്ലിക്ക് ചെയ്തതോടെ ഫോണിലെ വിവരങ്ങളെല്ലാം സാമ്പത്തിക കുറ്റവാളികളുടെ കയ്യിലെത്തി. അവർ കാർഡ് വിവരങ്ങളും പാസ്വേർഡും ഉപയോഗിച്ച് പണം ചോർത്തുകയായിരുന്നുവെന്ന് ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
ഇത്തരം നിരവധി തട്ടിപ്പുകൾ ദിനേന നടക്കുന്നുണ്ട്. അംഗീകൃതമല്ലാത്ത ആപ്പുകളോ സംശയകരമായ സൈറ്റുകളോ ഉപയോഗിക്കുന്നതോടെ ഫോണിെൻറ നിയന്ത്രണവും രഹസ്യ സ്വഭാവവും നഷ്ടമാവും. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഇ മെയിലിലുമായി വരുന്ന ചില ലിങ്കുകൾ ക്ലിക്കു ചെയ്താൽ കമ്പ്യൂട്ടറിലും ഫോണിലും കടന്നു കൂടുന്ന വൈറസ് അവയിലെ വിവരങ്ങളെല്ലാം കോപ്പി ചെയ്ത് മറ്റു ചിലർക്ക് കൈമാറും. അതീവ ജാഗ്രത പാലിച്ച് സൈബർഇടപാടുകൾ നടത്തുക മാത്രമേ ഇതിനു പോംവഴിയുള്ളൂ. കമ്പനികളുെട സമ്മാനം ലഭിച്ചുവെന്നും സൗജന്യ വിമാന യാത്ര ലഭിക്കുമെന്നും മറ്റും വാഗ്ദാനം ചെയ്ത് പല തട്ടിപ്പുകാരുമയക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയതായി സൈബർ കുറ്റാന്വേഷണ വിഭാഗം ഉപ ഡയറക്ടർ ലഫ്. കേണൽ സാലിം സലീമീൻ പറഞ്ഞു. ഇൗയിടെ പ്രചരിച്ച ഒരു സന്ദേശം ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിലെ വിവരങ്ങൾക്ക് പുറമെ സോഷ്യൽമീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. വൈറസുകളും അനധികൃത ലിങ്കുകളുമുള്ള സൈറ്റുകൾ കണ്ടെത്തി തടയുന്നതിന് മൂവായിരത്തോളം ഇലക്ട്രോണിക് പട്രോൾ നടത്തി വരുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
