‘ക്രിയേറ്റർ ഇക്കോണമി’ ഹൃസ്വകാല ട്രെൻഡല്ല -ഖാലിദ് അൽ അമീരി
text_fieldsഖാലിദ് അൽ അമീരി
ദുബൈ: സാമൂഹിക മാധ്യമ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട സമ്പദ്വ്യവസ്ഥ ഹൃസ്വകാല ട്രെൻഡല്ലെന്ന് പ്രമുഖ ഇമാറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി. വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഉച്ചകോടിയുടെ അംബാസഡർ കൂടിയായ ഖാലിദ് അൽ അമീരി, ഫോളോവേഴ്സ്, ലൈക്കുകൾ, എൻഗേജ്മെന്റ് തുടങ്ങിയ മെട്രിക്കുകൾക്കപ്പുറം നോക്കാൻ ശ്രമിക്കണമെന്ന് ഇൻഫ്ലുവൻസർമാരോട് ആഹ്വാനം ചെയ്തു.
പ്ലാറ്റ്ഫോം ട്രെൻഡുകൾക്കോ മറ്റു പ്രതീക്ഷകൾക്കോ അനുസരിച്ച് പ്രവർത്തിക്കുന്നതിനുപകരം വ്യത്യസ്തമായ കാര്യങ്ങൾ സ്വീകരിക്കണമെന്നും അമീരി സംസാരത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലടക്കം സഞ്ചരിച്ച് നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുള്ള ഖാലിദ് അൽ അമീരിക്ക് നിലവിൽ രണ്ട് കോടയിലധികം ഫോളോവേഴ്സ് സാമൂഹിക മാധ്യമങ്ങളിലുണ്ട്.
യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫീസ് സംഘടിപ്പിക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് 2026 ഞായറാഴ്ചയാണ് സമാപിക്കുന്നത്. ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ഡി.ഐ.എഫ്.സി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവയുൾപ്പെടെ ഒന്നിലധികം വേദികളിലായാണ് ഉച്ചകോടി പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

