ക്രയോണ്‍സ് നഴ്സറി ശിലാസ്ഥാപനം നിർവഹിച്ചു
text_fieldsദുബൈ നാദല് ശിബ 1ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രയോണ്‍സ് നഴ്സറിയുടെ ശിലാസ്ഥാപന ചടങ്ങ്
ദുബൈ: ചെറിയ കുട്ടികളുടെ പഠനവും മാനസിക വ്യക്തി വികാസവും ലക്ഷ്യമിട്ട് ദുബൈ
നാദല് ശിബ 1ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രയോണ്‍സ് നഴ്സറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു.
നിലവിൽ ദുബൈയിലെ അൽഖൂസിലുള്ള ക്രെഡൻസ് ഹൈസ്കൂളിന് ശേഷം നാലപ്പാട് ഇന്‍വെസ്റ്റ്മെന്റ്സിന്റെയും എം.വി.കെ ഹോള്‍ഡിങ്സിന്റെയും സംയുക്ത നിക്ഷേപത്തിൽ ആരംഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണിത്. 2026 സെപ്റ്റംബറില്‍ എഫ്.എസ്.1, എഫ്.എസ്.2 എന്നിവ തുടങ്ങുന്നതിന് മുന്നോടിയായി പ്രവേശന നടപടികള്‍ ആരംഭിക്കും. നഴ്സറി സൈറ്റില്‍ നടന്ന ചടങ്ങില്‍ നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ അവാര് മുഖ്യാതിഥിയായിരുന്നു.
45 ദിവസം പ്രായമുള്ള ശിശുക്കള്‍ മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കായുള്ള പഠന കേന്ദ്രമാണ് ക്രയോണ്‍സ് നഴ്സറി. ഇംഗ്ലീഷ്, അറബി ഭാഷകളിലായി പഠനം നൽകുന്ന നഴ്സറിയില്‍ ഇരുനൂറോളം കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. കുട്ടികളുടെ വ്യക്തിത്വം പരിപോഷിപ്പിക്കപ്പെടുന്ന ഒരു തുടക്കം ഏതൊരു കുട്ടിയും അര്‍ഹിക്കുന്നതാണെന്ന് നാലപ്പാട് ഇന്‍വെസ്റ്റ്മെന്റ്സ് മാനേജിങ് ഡയറക്ടറും ക്രെഡന്‍സ് ഹൈസ്കൂള്‍ ചെയര്‍മാനുമായ അബ്ദുല്ല നാലപ്പാട് അഹമ്മദ് പറഞ്ഞു. ഒരു പ്രീ സ്കൂള്‍ എന്നതിനപ്പുറം, കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതും പ്രചോദനം നല്‍കുന്നതുമായ ഇടമാണ് കുടുംബങ്ങള്‍ക്ക് ആവശ്യമെന്ന് എം.വി.കെ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടറും ക്രെഡന്‍സ് ഹൈസ്കൂള്‍ ഗവര്‍ണറുമായ സമീര്‍ കെ. മുഹമ്മദ് പറഞ്ഞു. ‘ഞങ്ങള്‍ അന്വേഷിക്കുന്നു, സങ്കല്പിക്കുന്നു, വിടരുന്നു’ എന്ന ആശയത്തില്‍ ഊന്നിയാണ് ക്രയോണ്‍സ് പ്രവര്‍ത്തിക്കുക. സ്വതന്ത്രമായി കളിക്കാനുള്ള സൗകര്യം, സംഗീതം, പ്രകൃതിയോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, സ്പ്ലാഷ് സോണുകള്‍ തുടങ്ങിയവ കാമ്പസിന്റെ സവിശേതയാണ്. രാജ്യത്ത് ഉടനീളം ക്രയോണ്സിന്റെ ഒരു ശൃംഖല തന്നെ സ്ഥാപിക്കാനാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

