Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ക്രെയിൻ...

അബൂദബിയിൽ ക്രെയിൻ വീണ്​ ഏഴ്​ കാറുകൾ തകർന്നു

text_fields
bookmark_border
അബൂദബിയിൽ ക്രെയിൻ വീണ്​ ഏഴ്​ കാറുകൾ തകർന്നു
cancel

അബൂദബി: അബൂദബിയിൽ കെട്ടിടനിർമാണത്തിനിടെ ക്രെയിൻ തകർന്ന്​ കാറുകൾക്ക്​ ​മേൽ വീണു. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം ടൂറിസ്​റ്റ്​ ക്ലബ്​ പരിസരത്താണ്​ സംഭവം. അപകടത്തിൽ ഏഴ്​ കാറുകൾ തകർന്നു. ആർക്കും പരിക്കില്ല. ഇതു സംബന്ധിച്ച്​ സെൻട്രൽ ഒാപറേഷൻസ്​ റൂമിൽ വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ്​ ഉദ്യോഗസ്​ഥരും രക്ഷാസംഘവും പൊലീസും സംഭവസ്​ഥല​​ത്തേക്ക്​ കുതിച്ചെത്തിയതായി അബൂദബി പൊലീസ്​ അറിയിച്ചു. 

സമീപത്ത്​ പാർക്ക്​ ചെയ്​തിരുന്ന ഏഴ്​ കാറുകൾ തകർന്നുവെന്ന്​ അബൂദബി സിവിൽ ഡിഫൻസ്​ വകുപ്പ്​ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ്​ മയൂഫ്​ ആൽ കെത്​ബി പറഞ്ഞു. ക്രെയിൻ തകർച്ചയുടെ കാരണം വ്യക്​തമായിട്ടില്ല. നിർമാണ സ്​ഥലത്ത്​ ക്രെയിനുകളുടെയും മറ്റു യന്ത്രങ്ങളുടെയും സുരക്ഷ ഉറപ്പ്​ വരുത്തുന്നതിന്​ നിർമാണ കമ്പനികളും കരാറുകാരും നടപടി സ്വീകരിക്കണമെന്ന്​ ജനറൽ മുഹമ്മദ്​ മയൂഫ്​ ആൽ കെത്​ബി നിർദേശിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscrain accident
News Summary - Crain Accident-Gulf news
Next Story